ഡി കെ ശിവകുമാർ നാളെ തൃശൂരിൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുളള പൊതുസമ്മേളനത്തിൽ പങ്കെടുക്കും. ഇന്ന് മുൻകാല നേതാക്കളുടെ സംഗമം നടക്കും.മറ്റന്നാൾ പ്രതിനിധി സമ്മേളനം നടക്കും....
രാവിലെ കണ്ണൂരിൽ വിമാനമിറങ്ങുന്ന രാഹുൽ ഗാന്ധിയെ കെ സുധാകരനും മറ്റ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ ഏഴിടങ്ങളിലെ സ്വീകരണത്തിന് ശേഷം രാഹുൽ ഗാന്ധി വയനാട്ടിലേക്ക് തിരിക്കും. തിരുവനന്തപുരത്ത് എകെജി സെന്ററിന്...
ആലുവയിൽ ആണ് താമസം. ഖബറടക്കം ഇന്ന് ഉച്ചതിരിഞ്ഞ് എറിയാട് കടപ്പൂറം ജുമാ മസ്ജിദ് പള്ളി ഖബർസ്ഥാനിൽ നടത്തും.
ചേർപ്പ് വെറ്റിനറി ആശുപത്രിയിൽ കൂട്ടിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്ന മൂന്ന് നായ്ക്കളിൽ രണ്ടെണ്ണം ചാടി പോയി. കഴിഞ്ഞ ദിവസം വിദ്യാർഥിയെ കടിച്ച നായ അടക്കം പേ ലക്ഷണങ്ങൾ പ്രകടിപ്പിച്ച നായ്ക്കളാണ് ഇവ. കൂട്ടിൽ അവശേഷിക്കുന്ന നായ അവശനിലയിലാണ്.
ജലനിരപ്പ് ഉയരാത്തതിനാൽ പൂമല ഡാം ഇന്ന് തുറക്കില്ല. 26. 9 മീറ്റർ ആണ് ഡാമിലെ ജലനിരപ്പ്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ നിന്ന് ഡാമിലേക്ക് ശക്തമായ നീരൊഴുക്ക് ഉണ്ടെകിലും ഡാം ഇന്ന് തുറക്കേണ്ട എന്നാണ് അധികൃതരുടെ തീരുമാനം.
കെ.പി.ഏ.സി ലളിത നഗറിൽ (ഓട്ടുപാറ താളം തിയേറ്റർ) ജൂലൈ 23ന് ചലച്ചിത്രോൽസവം ആരംഭിയ്ക്കും. ഹ്രസ്വചിത്രങ്ങളുടെയും,ഡോക്യുമെൻ്ററി ചിത്രങ്ങളുടേയും പ്രദർശനം ഉണ്ടായിരിക്കും. ചലച്ചിത്രോൽസവത്തോടനുബന്ധിച്ച് ഹ്രസ്വചിത്രങ്ങളും, ഡോക്യുമെൻ്ററി ചിത്രങ്ങളും പ്രദർശിപ്പിക്കാൻ താത്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
സംസ്കാരം നടത്തി. മക്കൾ: ഓമന , വാസിനി , സന്തോഷ് , പ്രസന്ന ( എസ് ബി ഐ ശാഖ തളി ) . മരുമക്കൾ : വിജയൻ , പരമേശ്വരൻ , രാജു ,...
എ കെ ജി സെൻ്ററിനു നേരെ ഉണ്ടായ ആക്രമണം പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകർക്കാനുമുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയിൽ പറഞ്ഞു. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്....
സിപിഎം ആസ്ഥാനമായ എ കെ ജി സെൻ്ററിനുനേരെ നടന്ന ആക്രമണം എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ നടത്തിയ നാടകമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അക്രമത്തിൻ്റെ തിരക്കഥ ഇ പി ജയരാജൻ്റേതാണ്. ബോംബെറിഞ്ഞത് കോൺഗ്രസുകാരാണെന്ന്...
ഇന്ന് രാവിലെ മാന്ദാമംഗലം കോളാംകുണ്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രധാന വാതിലിന്റെയും ശ്രീകോവിലിന്റേയും പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. ക്ഷേത്രത്തിന് പുറത്ത് വഴിപാട് രസീതുകൾ സൂക്ഷിക്കുന്ന മേശയിൽ ഉണ്ടായിരുന്ന 3000 രൂപ നഷ്ട്ടപെട്ടു ....
എകെജി സെന്ററിൽ ബോംബെറിഞ്ഞ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും മുഖം നഷ്ടപ്പെട്ട സർക്കാർ ശ്രദ്ധ തിരിച്ചു വിടാൻ നടത്തിയ ശ്രമമാണ് ബോംബാക്രമണമെന്നും കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു . സംഭവം നടന്ന് അധികം കഴിയും മുമ്പ് തന്നെ...