സൗഹൃദം സാഹിത്യ സാംസ്കാരിക സംഘം സ്ഥാപക പ്രസിഡണ്ട് അഡ്വ.വി.പി.ശ്രീനിവാസൻ്റെ സ്മരണക്കായി വർഷം തോറും നല്കി വരുന്ന സൗഹൃദം സാഹിത്യ അവാർഡിന് കവിയും നോവലിസ്റ്റുമായ പവിത്രൻ ചെമ്പുക്കാവ് അർഹനായി. സൗഹൃദം മാസികയിൽ പ്രസിദ്ധീകരിച്ച കവിതകളും മറ്റു സമഗ്ര സാഹിത്യ കൃതികളും അധികരിച്ചാണ് അവാർഡ്. 10,001 രൂപയും പ്രശസ്തി ഫലകവും സാഹിത്യ ഗ്രന്ഥങ്ങളുമാണ് അവാർഡായി സമ്മാനിക്കുന്നത്. നവംബർ 12ന് രാവിലെ 10ന് അമ്പിളി ഭവനിൽ നടത്തുന്ന മഹാകവി കൃഷ്ണകുമാർ അനുസ്മരണ സമ്മേളനത്തിൽ വച്ച് സൗഹൃദം സെൻറർ ഡയറക്ടർ പ്രൊഫ.പുന്നക്കൽ നാരായണൻ അവാർഡ് സമ്മാനിക്കുമെന്ന് ഭാരവാഹികളായ കുറ്റിപ്പുഴ രവി, ഇ സുമതി കുട്ടി, പി.വി.രാമൻ എന്നിവർ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.വാടാനപ്പിള്ളി കമലാ നെഹ്രു മെമ്മോറിയൽ ഹൈസ്ക്കൂളിൽ അദ്ധ്യാപകൻ, സതേൺ റെയിൽവേയിൽ അസി. സ്റ്റേഷൻ മാസ്റ്റർ,എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച് ചെമ്പുക്കാവ് സുഗന്ധിയിൽ താമസിക്കുന്ന പവിത്രൻ ചെന്നുക്കാവ്ജോർജ്ജ് ഫെർണാണ്ടസ് നയിച്ച റെയിൽവേ തൊഴിലാളി സമരത്തിൽ പങ്കെടുത്തതിന് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടു്.
ജിബ്രാൻ ഖലീൽ ജിബ്രാൻ്റെ മിനി കഥകൾ, നൂറു കഥകൾ, മണലും നുരയും, പ്രവാചകൻ ,ഒടിഞ്ഞ ചിറകുകൾ, അലഞ്ഞു തിരിയുന്നവർ, നവഗീതങ്ങൾ,ഒരു തൊഴിലാളിയുടെ ആത്മകഥ എന്നിവയാണ് അദ്ദേഹത്തിൻ്റെ പ്രധാന പ്രസിദ്ധീകരിച്ച സാഹിത്യ കൃതികൾ.