പൂജയ്ക്ക് ശേഷം ആദ്യമായി പുറത്തേക്കെടുത്ത പുത്തൻ കാർ ആൾകൂട്ടത്തിലേക്ക് ഇടിച്ച് കയറ്റി ആറ് പേർക്ക് പരുക്ക്. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം നടന്നത്. പരുക്കേറ്റ എല്ലാവരെയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് അമിതവേഗതയിൽ വന്ന കാർ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായി തകര്‍ന്നു. അമിത വേഗത്തിൽ എത്തിയ കാർ വഴിയിലുള്ളവരെയെല്ലാം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു..