വാഴാനി വിനോദ സഞ്ചാര കേന്ദ്രത്തിനും, വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും ഉണർവ്വ് പകരുന്നതിനു വേണ്ടിയാണ് കെ.എസ്.ആർ. ടി. സിയുടെ പ്രത്യേക സർവ്വീസ് ലക്ഷ്യം വയ്ക്കുന്നതെന്ന് എം.എൽ.എ സേവ്യാർ ചിറ്റലപ്പിള്ളി . ടൂറിസം മേഖലയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുമെന്നും എം. എൽ.എ .കെ. എസ്. ആർ. ടി .സി പ്രത്യേക സർവ്വീസിൻ്റെ ഫ്ളാഗ് ഓഫ് ഓട്ടുപാറ ബസ് സ്റ്റാൻഡിൽ നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു എം. എൽ. എ . തൃശ്ശൂരിൽ നിന്നും വാഴാനിയിലേക്ക് വിലങ്ങൻ വഴി ഓണം സീസണിൽ പ്രത്യേക ബസ് സർവ്വീസ് നടത്തുകയാണ് കെ. എസ്. ആർ. ടി. സി. വാഴാനി വിനോദ സഞ്ചാര കേന്ദ്രങ്ങളേയും, മണ്ഡലത്തിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളേയും ബന്ധിപ്പിച്ച് ഓണം സീസണിൽ പ്രത്യേക സർവ്വീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് എം. എൽ. എ ഗതാഗത വകുപ്പ് മന്ത്രി. ആന്‍റണി രാജുവിന് അയച്ച കത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ പ്രത്യേക സർവ്വീസ് അനുവദിച്ചത്. തൃശ്ശൂരിൽ നിന്ന് സർവ്വീസ് മുതുവറ, പേരാമംഗലം, മുണ്ടൂർ അവണൂർ മെഡിക്കൽ കോളേജ്, വടക്കാഞ്ചേരി , ഓട്ടുപാറ എങ്കക്കാട്, കരുമത്ര വാഴാനി റൂട്ടിലാണ് ആദ്യ സർവ്വീസ് . ഈ സർവ്വീസ് തൃശ്ശൂരിൽ നിന്ന് ഉച്ചക്ക് ഒരു മണിക്ക് ആരംഭിക്കുകയും വാഴാനിയിൽ 2.30ന് എത്തിച്ചേരുകയും ചെയ്യും. ഒരു മണിക്കൂർ 15 മിനിറ്റിന് ശേഷമാണ് വാഴനിയിൽ നിന്ന് തിരിക്കുക. വിനോദ സഞ്ചാരികൾക്ക് വാഴാനി ഡാമും, ഓണം ഫെസ്റ്റ് പരിപാടികളും ആസ്വദിക്കാനുള്ള അവസരം ഒരുക്കുന്ന രീതിയിലാണ് സമയക്രമം ഏർപ്പെടു ത്തിയിട്ടുള്ളത്. നിയോജക മണ്ഡലത്തിലെ മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമായ വിലങ്ങനിൽ നിന്നും, സമീപ പ്രദേശങ്ങളിൽ നിന്നും ജനങ്ങൾക്ക് വാഴാനിയിൽ എത്തിച്ചേരാനും കഴിയും വിധമാണ് സർവ്വീസ് ആസൂത്രണം ചെയ്തിട്ടുള്ളത്. പുലർച്ചേ 5.15 ന് വാഴാനിയിൽ നിന്ന് ആരംഭിക്കുകയും കരുമത്ര , തെക്കുംകര, വടക്കാഞ്ചേരി ,കാഞ്ചേരി , ആര്യംപാടം, മങ്ങാട്, തലക്കോട്ടുകര, കേച്ചേരി, ചൂണ്ടൽ വഴി ഗുരുവായൂരിൽ എത്തിച്ചേരും വിധം ഒരു പ്രത്യേക സർവ്വീസും ഉണ്ടായിരിക്കുന്നതാണ്. യോഗത്തിൽ വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി. എൻ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി. വി സുനിൽ കുമാർ, തെക്കുംകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇ .ഉമാലക്ഷ്മി, വടക്കാഞ്ചേരി നഗരസഭ കൗൺസിലർമാർ, തെക്കുംകര ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
കെ.എസ്.ആർ. ടി. സി സര്‍വ്വീസ് സമയക്രമം:-
1.00 PM തൃശ്ശൂർ …. 2.30 PM വാഴാനി (മുണ്ടൂർ- മെഡി.കോളേജ് – വടക്കാഞ്ചേരി – എങ്കക്കാട് വഴി)
3.00 PM വാഴാനി …. 3.25 PM വടക്കാഞ്ചേരി (തെക്കുംകര വഴി)
Advertisement
3.30 PM വടക്കാഞ്ചേരി …. 3.55 PM വാഴാനി (എങ്കക്കാട് വഴി)
4.10 PM വാഴാനി …. 5.40 PM തൃശ്ശൂർ (തെക്കുംകര – വടക്കാഞ്ചേരി – മെഡി.കോളേജ് – മുണ്ടൂർ വഴി)
6.00 PM തൃശ്ശൂർ …. 7.30 PM വാഴാനി (മുണ്ടൂർ- മെഡി.കോളേജ് – വടക്കാഞ്ചേരി – എങ്കക്കാട് വഴി)
7.45 PM വാഴാനി …. 8.10 PM വടക്കാഞ്ചേരി (തെക്കുംകര വഴി)
8.15 PM വടക്കാഞ്ചേരി …. 8.40 PM വാഴാനി (എങ്കക്കാട് വഴി)
Advertisement
9.00 PM വാഴാനി …. 9.25 PM വടക്കാഞ്ചേരി (തെക്കുംകര വഴി)
9.30 PM വടക്കാഞ്ചേരി …. 9.55 PM വാഴാനി (എങ്കക്കാട് വഴി)
വേട്ടയാടപ്പെട്ടപ്പോഴെല്ലാം ഉമ്മൻ ചാണ്ടി ചേർത്തുനിർത്തിയെന്ന് കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി. ഏറെ വേട്ടയാടപ്പെട്ട കുടുംബങ്ങളാണ് ഉമ്മൻ ചാണ്ടിയുടേതും കോടിയേരിയുടേതുമെന്ന് ബിനീഷ് കോടിയേരി 24നോട് പറഞ്ഞു മ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിൽ കോട്ടയം പുതുപ്പള്ളിയിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ബിനീഷ്. ജയിലിൽ കിടന്നപ്പോൾ തന്നെ വിളിച്ചാശ്വസിപ്പിച്ച ഒരേയൊരു നേതാവായിരുന്നു ഉമ്മൻ ചാണ്ടി.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ദിനത്തോടനുബന്ധിച്ച് കരുണം കൂട്ടായ്മ ജനഹൃദങ്ങളിൽ ഉമ്മൻചാണ്ടി എന്ന വിഷയത്തിന് ആസ്പദമാക്കി ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിച്ചു.
രാമായണമാസത്തോടനുബന്ധിച്ചു മുണ്ടത്തിക്കോട് കല്ലടി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഒരാഴ്ച ക്കാലം നടത്തുന്ന സൗജന്യ ഔഷധ കഞ്ഞി വിതരണം ആരംഭിച്ചു. ട്രസ്റ്റ് ചെയർമാൻ മാരാത്ത് ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ സുധീഷ്ബാബു അധ്യക്ഷത വഹിച്ചു. പാതിരിക്കോട്ടുകാവ് ക്ഷേത്രസമിതി സെക്രട്ടറി രാജൂ മാരാത്ത് മുഖ്യ അഥിതി ആയി രുന്നു. നൂറ് കണക്കിന് ഭക്ത ജനങ്ങൾ പങ്കാളികളായി. ഇ എം രാമപ്രസാദ് സ്വാഗതവും ജി രഘുനാഥ് നന്ദിയും പറഞ്ഞു. കെ മണികണ്ഠൻ, കെ എം സജീഷ്, പി ബി ബിനീഷ്, വി എസ് സ്മിഷാദ്. സുരേഷ്, സജിത്ത് പുത്തൻവീട്ടിൽ എന്നിവർ നേതൃത്വം നൽകി.
യുപി ബിജെപിയിലെ സംസ്‌ഥാന ഘടകത്തിൽ ചേരിതിരിവുകൾ ഉണ്ടെന്ന വാർത്തകൾക്കിടെ യോഗി മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ സാധ്യതയുണ്ടെന്നു ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മന്ത്രിസഭയ്ക്ക് പുറമെ ബിജെപി സംസ്‌ഥാന ഘടകത്തിലും വലിയ അഴിച്ചുപണികൾ നടന്നേക്കുമെന്നാണു സൂചന മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയും തമ്മിലുള്ള അസ്വാരസ്യങ്ങൾക്കിടെയാണു പാർട്ടി തലത്തിലും കാബിനറ്റിലും മാറ്റങ്ങൾക്ക് ബിജെപി ഒരുങ്ങുന്നത്
സ്പന്ദനം വടക്കാഞ്ചേരിയുടെ 10ാമത് രാജ്യാന്തര ചലച്ചിത്ര മേള ജൂലായ് 5 മുതൽ ജൂലായ് 10 വരെ ന്യൂരാഗം തിയ്യറ്ററിൽ നടത്തുവാൻ തീരുമാനിച്ചതിൻ്റെ പ്രാരംഭ ചർച്ചകൾക്ക് വടക്കാഞ്ചേരി ഫെഡറൽ ബാങ്കിനു സമീപത്തുള്ള മാക്സ് മീഡിയയിൽ തുടക്കം കുറിച്ചു. യോഗത്തിൽ സ്പന്ദനം പ്രസിഡണ്ട് സി.ഒ ദേവസ്സി അദ്ധ്യക്ഷനായി ചർച്ചകൾക്ക് തുടക്കമിട്ടു. രാജ്യാന്തര ഫിലിം സെലക്ഷൻ കമ്മിറ്റി കോർഡിനേറ്റർമാരായ ജയൻ മേലേതിൽ, PSA ബക്കർ, പി.എസ്.മണികണ്ഠൻ തിരഞ്ഞെടുക്കുന്ന സിനിമകളെ കുറിച്ച് വിലയിരുത്തി. ഷോർട്ട് ഫിലിം പ്രദർശനത്തെ സംബ്ബന്ധിച്ച ചർച്ചകളും നടന്നു. ഷോർട്ട് ഫിലിം 15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ ദൈർഘ്യമുള്ളവ കൂടി ഇപ്രാവശ്യത്തെ മത്സര പ്രദർശനത്തിൽ ഉൾപ്പെടുത്തും. ഷോർട്ട് ഫിലിം റെജിസ്ട്രേഷൻ ഫീ 500 രൂപയിൽ നിന്ന് 1000 രൂപയായി ഉയർത്തി. സെലക്ഷൻ കമ്മിറ്റി കണ്ട് വിലയിരുത്തി മാത്രമായിരിക്കും പ്രദർശിപ്പിക്കുക.
ആദ്യ ദിവസം സൂപ്പർ സ്റ്റാർ കേറ്റഗിരിയിലുള്ള തമിഴ് സിനിമയുടെ മേള നടക്കും. ഇപ്രാവശ്യം 6 ദിവസങ്ങളിലായിട്ടാണ് രാജ്യാന്തര ചലച്ചിത്ര മേള നടത്തുക. കുട്ടികൾക്കുള്ള സിനിമകളും സ്ത്രീ ശാക്തീകരണ സിനിമകളും ഉൾപ്പെടുത്തുന്നതായിരിക്കും. ചർച്ചയിൽ സെക്രട്ടറി സുഭാഷ്പുഴക്കൽ , വൈ: പ്രസിഡണ്ട്മാരായ പി എസ് എ ബക്കർ, എം.കെ. ഉസ്മാൻ എന്നിവരും എക്സിക്യുട്ടീവ് അംഗങ്ങളായ കൂടാതെ ടി.വർഗ്ഗീസ്, കെ. ആർ. ബാലകൃഷ്ണൻ, വി.അശോകൻ. ഷോർട്ട് ഫിലിം കോർഡിനേറ്ററായ കെ.സി. പോൾസൺ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. സെക്രട്ടറി സുഭാഷ്പുഴക്കൽ
ചേലക്കരയിൽ സ്ഥാനാർത്ഥിയാക്കുന്നതിൽ എതിർപ്പ്..ഞങ്ങൾക്ക് ഞങ്ങളെ അറിയുന്ന സ്ഥാനാർത്ഥി മതിയെന്ന് പോസ്റ്റർ. സേവ് കോൺഗ്രസിന്റെ പേരിലാണ് പോസ്റ്റർ പതിച്ചത് . ലോകസഭാ തെരഞ്ഞെടുപ്പിൽ രമ്യ ഹരിദാസിന്റെ തോൽവിയിൽ കോൺഗ്രസ് പാർട്ടിക്കകത്ത് അതൃപ്തി ഉണ്ടായിരുന്നു . ഇതിന്റെ പിന്നാലെ ആണ് ഇന്നലെ രാത്രി രമ്യ ഹരിദാസിനെതിരെ സേവ് കോൺഗ്രസിന്റെ പേരിൽ പോസ്റ്റർ പതിച്ചത്