21 മത് ശ്രീമദ്ഭാഗവതതത്ത്വസമീക്ഷാസത്രവേദിയിൽ സ്ഥാപിയ്ക്കാനുള്ള ഭാഗവതഗ്രന്ഥം വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്ര വെങ്ങിണിശ്ശേരി നാരായണാശ്രമതപോവനത്തിൽനിന്നും സ്വാമി ഭൂമാനന്ദതീർത്ഥയുടെ ആശീർവാദങ്ങളോടെ പുറപ്പെട്ട് 50 ലേറെ കേന്ദ്രങ്ങളിൽ നിന്ന് ഭക്തിനിർഭരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി നൈമിഷാരണ്യത്തിൽ എത്തിച്ചേർന്നു. സത്രംഭാരവാഹികളായ ഐ. വിജയകുമാർ, ഇ. ഉണ്ണികൃഷ്ണൻ, കെ.വി.രാധാകൃഷ്ണൻ, രാജൻ പാടൂക്കാട്, വി. സുരേഷ്കുമാർ എന്നിവർ നേതൃത്വം നൽകി.
രാവിലെ നാരായണാശ്രമതപോവനത്തിലെ സ്വാമി നിർവിശേഷാനന്ദതീർത്ഥ, സ്വാമി നിമാഗുരുപ്രിയ, മറ്റ് അന്തേവാസികൾ എന്നിവരുടെ സാന്നിധ്യത്തിൽ ബ്രഹ്മർഷി ദേവപാലൻ ആരതിയുഴിഞ്ഞ് ഗ്രന്ഥം സ്വീകരിച്ചു.
സഭാനികേതൻറേയും സത്രത്തിൻറേയും ഉദ്ഘാടനം നോർതേൺ കാലിഫോർണിയ വേദാന്തസൊസൈറ്റിയുടെ അധ്യക്ഷൻ സ്വാമി തത്ത്വമയാനന്ദ നിർവഹിയ്ക്കും. ജനുവരി 1ന് സത്രം സമാപിയ്ക്കും.