സഞ്ജു സാംസണ്‍ ടീമിനെ നയിക്കും. സിജോമോന്‍ ജോസഫാണ് ഉപനായകന്‍. ഡിസംബർ 10ന് ടീം റാഞ്ചിയിലേക്ക് തിരിക്കും. ഡിസംബർ 13നാണ് ജാർഖണ്ഡിനെതിരായ മത്സരം. രാജസ്ഥാനെതിരായ മത്സരം ഡിസംബർ 20ന് ആരംഭിക്കും.
ഇന്ത്യന്‍ മുന്‍ താരം ടിനു യോഹന്നാനാണ് മുഖ്യ പരിശീലകന്‍. യുവ താരം ഷോണ്‍ റോജറാണ് സ്‌ക്വാഡിലെ ശ്രദ്ധേയ താരം. ഷോണിന് പുറമെ കൃഷ്‌ണ പ്രസാദും വൈശാഖ് ചന്ദ്രനും സച്ചിന്‍ സുരേഷും പുതുമുഖങ്ങളായി ടീമിലുണ്ട്. ഫിറ്റ്‌നസ് തെളിയിച്ച ശേഷം രാഹുല്‍ പി സ്‌ക്വാഡിനൊപ്പം ചേരും. റാഞ്ചിയിലും ജയ്‌പൂരിലുമാണ് മത്സരങ്ങൾ നടക്കുക.
കേരള ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സിജോമോന്‍ ജോസഫ് (വൈസ് ക്യാപ്റ്റന്‍), രോഹന്‍ എസ് കുന്നുമ്മല്‍, കൃഷ്‌ണ പ്രസാദ്, വത്സാല്‍ ഗോവിന്ദ് ശര്‍മ്മ, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, ഷോണ്‍ റോജര്‍, അക്ഷയ് ചന്ദ്രന്‍, ജലജ് സക്സേന, ബേസില്‍ തമ്പി, നിധീഷ് എം ഡി, ഫനൂസ് എഫ്, ബേസില്‍ എന്‍ പി, വൈശാഖ് ചന്ദ്രന്‍, സച്ചിന്‍ എസ് (വിക്കറ്റ് കീപ്പര്‍), രാഹുല്‍ പി.