കാഹള കേളി എന്ന പേരിൽ ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വച്ച് കൊമ്പ് വാദ്യത്തിൽ പ്രശസ്ത യുവ കൊമ്പ് കലാകാരനും ഗുരുവായൂർ ക്ഷേത്രത്തിലെ മദ്ദളം അടിയന്തര പ്രവർത്തിക്കാരനുമായ മച്ചാട് പത്മകുമാറും, കലാകാരൻ കൊരട്ടിക്കര ബാബുവും, ഇലത്താളം കലാകാരനായ ഗുരുവായൂർ ഹരി കൃഷ്ണനും, ചേർന്നാണ് കാഹള കേളി അവതരിപ്പിച്ചത് .ഗുരുവായൂർ ദേവസ്വം ഭരണ സമിതി അംഗങ്ങളും, ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ. മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, | വാദ്യകലാ പ്രതിഭകൾ വാദ്യകലാ ആസ്വാദകർ, എന്നിവരുടെ വിശിഷ്ട സാന്നിദ്ധ്യത്തിലാണ് ഭദ്രദീപം കൊളുത്തി കാഹളകേളിയെന്ന കലാരൂപം അരങ്ങേറിയത്. മദ്ദളകേളി തുടങ്ങുന്നതുപോലെത്തന്നെ അലങ്കാരക്കൈകൊട്ടി വെച്ച ശേഷം കേളിയുടെ മുഖം തുടങ്ങുന്നു. കൊമ്പും മദ്ദളവും ഒരുമിച്ചാണ് മുഖം തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും. മുഖം കഴിഞ്ഞാൽ ചെമ്പട വട്ടം തുടങ്ങുന്നത് കൊമ്പിലാണ്. ചെമ്പട വട്ടത്തിൽ മൂന്ന് എണ്ണങ്ങൾ മാറി മാറി കൊട്ടി ചെമ്പട വട്ടം കലാശിച്ച് കൂട്ടിപ്പെരുക്കൽ കൊട്ടി കഴിഞ്ഞാൽ മുറുകിയ പഞ്ചാരിക്കൂറ് തുടങ്ങുമ്പോൾ പഞ്ചാരി കൂറിലെ മുഖം കൊമ്പിൽ തുടങ്ങുന്നു.സാധാരണ കേളി പോലെത്തന്നെ മുറുകിയ പഞ്ചാരിക്കൂറിലും 3 എണ്ണങ്ങൾ കൊട്ടി പഞ്ചാരിക്കൂറ് കലാശിക്കുന്നു. തുടർന്ന് ഇടവട്ടം, മൂന്നാം വട്ടം മുറുകിയ നില എന്നിവയെല്ലാം മദ്ദളകേളിക്ക് കൊട്ടുന്ന പോലെ കൊട്ടി കാലം മുറുകി കേളി കലാശിക്കുന്നു. കേളി കലാശിച്ചാൽ കൊട്ടുന്ന വാൽ കഷണം കൂടി അതേ രൂപത്തിൽ കൊമ്പും മദ്ദളവും കൂടികൊട്ടി കാണിക്കുന്നുണ്ട്. ചെമ്പട വട്ടം, കൂട്ടിപ്പെരുക്കൽ കൂറ്, ഇടവട്ടം, മൂന്നാം വട്ടം മുറുകിയ നില തുടങ്ങി കേളിക്ക് കൊട്ടുന്ന എല്ലാം അതേ പോലെ തന്നെ അവതരിപ്പിക്കുന്നുണ്ട്. എല്ലാം ആദ്യം തുടങ്ങുന്നത് കൊമ്പിലാണ്. അതുകൊണ്ട് തന്നെ ആയിരിക്കാം ഈ കലാരൂപത്തിന് കാഹള കേളി എന്ന പേര് വന്നത്.
അതിരപ്പിള്ളിയിലെത്തുന്ന വിനോദ സഞ്ചാരികളെ കാത്തിരി ക്കുന്ന കുട്ടി കുരങ്ങന്മാരാണ് തങ്ങളുടെ ഫോട്ടോയും , വീഡിയോയും മൊബൈലിൽ പകർത്തുന്നതിനിടെ തട്ടിയെടുത്ത് കടന്നു കളയുന്നതു്. വിനോദ സഞ്ചാരിക കയ്യിൽ കരുതുന്ന പഴവർഗങ്ങളും .എന്തിന് വേണം തിന്നുന്ന ഐസ് ക്രീം വരെ ഇവർ അടിച്ചു മാറ്റും ,കുരങ്ങന്മാർക്ക് ഭക്ഷണ നല്കരുതെന്ന് വനം വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. കൊടുത്തില്ലെങ്കിലും,ഭക്ഷണം തട്ടിയെടുക്കാൻ ഇവർക്കറിയാം, പാവങ്ങളെ പോലെ പതിങ്ങിയിരിക്കുന്ന വാനരന്മാർ പെട്ടെന്നാണ് ആളുകളുടെ കൈ കളിലുള്ള വസ്തുക്കൾ തട്ടിയെടുക്കുക.ഭക്ഷണങ്ങൾകൈക്കലാക്കിയ ഇവർ മരച്ചില്ലകളിലേക്ക് ചാടും, വി നോദ സഞ്ചാരികളുടെ കയ്യിലുള്ള ബാഗുകൾ വരെ വാ ന ര ന്മാർ തട്ടിയെടുത്ത സംഭവമുണ്ടായിട്ടുണ്ടെന്ന് വനം വാച്ചർ മാർ പറഞ്ഞു. പെറ്റുപെരുകുന്ന വാ ന ര കൂട്ടം ആരെയും ഉപദ്രവിക്കാരില്ലെന്നതാണ് പ്രത്യേകത. കാലവർഷം കനത്ത തോടെയാണ് ഇവർ കൂടുതലായി കാട്ടിനുള്ളിൽ നിന്നും ജനവാസ മേഘലയിലേക്ക് വരുന്നതു്.
മഞ്ഞുമ്മൽ ബോയ്സ് സിനിമയ്ക്ക് പിന്നിലെ സാമ്പത്തിക തട്ടിപ്പിൽ ഒത്തുതീർപ്പുകൾക്ക് വഴങ്ങാതെ പൊലീസ്. ഒത്തുതീർപ്പ് ശ്രമങ്ങൾ അണിയറയിൽ നടക്കുന്നുണ്ടെങ്കിലും അത്ര എളുപ്പം അവസാനിപ്പിക്കാവുന്ന നിലയിലല്ല തട്ടിപ്പിന്‍റെ വ്യാപ്തി. എൻഫോഴ്സ്മെന്‍റ്ഡയറക്റ്ററേറ്റ് മലയാള സിനിമയ്ക്ക് പിന്നാലെ കൂടിയാലുള്ള അപകടം തിരിച്ചറിഞ്ഞാണ് കേസ് ഒത്തുതീർപ്പിലെത്തിക്കാൻ ഇടപെടലുകൾ നടത്തുന്നത്. എന്നാൽ ഇത് സംബന്ധിച്ച അന്വേഷണത്തിൽ നടൻ സൗബിൻ ഷാഹിറിന്‍റെ കുരുക്ക്കൂടുതൽ മുറുക്കുന്നതാണ് പൊലീസ് അന്വേഷണ റിപ്പോർട്ട്40 ശതമാനം ലാഭം വാഗ്ദാനം ചെയ്താണ് സിറാജ് വലിയതറ ഹമീദ് എന്നയാളിൽ നിന്ന് സൗബിനും സംഘും ഏഴുകോടി വാങ്ങിയത്. ചിത്രം വൻ വിജയത്തിലേക്ക് നീങ്ങുന്നുവെന്ന് ഉറപ്പായ ഘട്ടത്തിൽ സിറാജ് എറണാകുളം കോടതിയെ സമീപിക്കുകയും നിർമാണ കമ്പനിയായ പറവ ഫിലിംസിന്‍റെ അക്കൗണ്ട് മരവിപ്പിക്കുകയുംചെയ്തു. ഇതിന് പിന്നാലെ തുടങ്ങിയ പൊലീസ് അന്വേഷണത്തിന്‍റെ പ്രാഥമിക റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുകയുമാണ്.
അതീവ ഗൗരവതരമായ കണ്ടെത്തലുകളാണ് പൊലീസ് റിപ്പോർട്ടിലുള്ളത്. സിനിമക്കായി ഏഴുകോടി മുടക്കിയ ഹമീദിനെകബളിപ്പിക്കാൻ നിർമാതാക്കളായ സൗബിൻ ഷാഹിർ അടക്കമുള്ളവർക്ക് മുൻകൂർ പദ്ധതി ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പരാതിക്കാരനിൽ നിന്ന് 26 തവണയായി പണം സ്വീകരിക്കുകയും സിനിമ റിലീസായ ശേഷം തുടക്കത്തിൽ വരുമാനം സ്വീകരിക്കുകയുംചെയ്തിരുന്നത് പറവ ഫിലിംസിന്‍റെ പേരിലുള്ള കടവന്ത്രയിലെ ആക്സിസ് ബാങ്കിലെ അക്കൗണ്ട് മുഖേനയാണ്. എന്നാൽ പരാതിയെ തുടർന്ന് ഇത് കോടതി മരവിപ്പിച്ചതിന് പിന്നാലെ ഇടപാടുകളെല്ലാം ഇതേ പേരിൽ പേരിൽ തേവര എച്ച്ഡിഎഫ്‌സി ബാങ്കിന്‍റെഅക്കൗണ്ട് വഴിയാക്കി. ഇത് കരുതിക്കൂട്ടിയായിരുന്നു എന്ന് അന്വേഷണസംഘം പറയുന്നുമാത്രവുമല്ല ഇങ്ങനെ സിനിമയുടെ വരുമാനമായി വന്ന തുകയിൽ നിന്ന് മൂന്നരകോടി രൂപ ഇതേ ബാങ്കിൽ സൗബിനും കൂട്ടുപ്രതികളും സ്ഥിരനിക്ഷേപമാക്കി മാറ്റിയത് പൊലീസ് കണ്ടെത്തി. അപ്രകാരം കിട്ടിയ തുകയിൽ നിന്നും മൂന്നരകോടി രൂപഎഫ്‌ഡി ആക്കി മാറ്റിയിട്ട് പോലും പ്രതികൾ ആവലാതിക്കാരന്‍റെ പക്കൽ നിന്ന് വാങ്ങിയ പണത്തിന്‍റെ ചെറിയ ഭാഗം പോലും തിരികെ കൊടുക്കാത്തതിൽ നിന്നും പ്രതികൾക്ക് ആവലാതിക്കാരനെ കബളിപ്പിക്കുവാൻ മുൻകൂർപദ്ധതിയുണ്ടായിരുന്നതായി വെളിവാകുന്നു. സിനിമക്കാകെ 18.65 കോടി മാത്രം ചിലവായിരിക്കെ 28 കോടിയിലധികം പലവഴിക്കായി ഇവർ ശേഖരിച്ചിരുന്നുവെന്നും പത്തുകോടി അങ്ങനെ തന്നെ പ്രതികൾ കൈക്കലാക്കിയെന്നും മരട് എസ്എച്ച്ഒ ജി.പി. സജുകുമാർ ഹൈക്കോടതിക്ക് സമർപ്പിച്ചറിപ്പോർട്ടിൽ പറയുന്നു.
ചടുലമായ ചുവടുകളും മനംനിറക്കുന്ന സംഗീതവുമായി നാല് പതിറ്റാണ്ടിലധികം നമ്മേ മൈക്കിൾ ജാക്സൺ വിസ്‍മയിപ്പിച്ചു. സംഗീതത്തിലൂടെ സമൂഹത്തിന്റെ അപചയങ്ങൾക്കെതിരെ ശബ്ദിച്ച കലാകാരനായിരുന്നു ജാക്സൺ. പോപ്പ് സംഗീതത്തിലെ കറുപ്പിനും വെളുപ്പിനുമിടയിൽ ജീവിച്ച കലാകാരനായിരുന്നു മൈക്കൽ ജാക്സൺ. കടുത്ത വർണ വിവേചനത്തിന്റെ നാളുകളിലായിരുന്നു മൈക്കൽ ജാക്സൺ രംഗപ്രവേശം ചെയ്തത്. സ്വന്തം രൂപത്തെ കുറിച്ചുള്ള അപകർഷതാബോധം സംഗീതം കൊണ്ട് മൈക്കൽ ജാക്സൺ തുടച്ചുമാറ്റി. തന്റെ കൺമുന്നിൽക്കണ്ട തിന്മകളെ ചോദ്യം ചെയ്ത ജാക്‌സണിലൂടെയായിരുന്നു ആധുനിക പോപ്പ് സംഗീതത്തിന്റെ വളർച്ച. പ്രണയം, വർണവിവേചനം, ഏകാന്തത, വനനശീകരണം, മലിനീകരണം, ദാരിദ്ര്യം,യുദ്ധക്കെടുതികൾ. ജാക്സൺ തന്റെ ഗാനങ്ങളിലൂടെ ചർച്ച ചെയ്ത വിഷയങ്ങൾ അനവധി. 1991 ൽ പുറത്തിറങ്ങിയ Dangerous എന്ന ആൽബം ലോകത്തെ ഏറ്റവും മൂല്യമേറിയ സംഗീതജ്ഞനാക്കി ജാക്‌സനെ മാറ്റി .
സ്മൂത്ത് ക്രിമിനൽ എന്ന ഗാനത്തിനായി നിർമിച്ച പ്രത്യേക ആന്റി – ഗ്രാവിറ്റി ഷൂവിന്റെ പേറ്റന്റ് ജാക്‌സന്റെ പേരിലാണ്.സംഗീത ലോകത്തും പുറത്തും വിവാദങ്ങളുടെ തോഴനായിരുന്നു ജാക്സണ്‍. അൻപതാം വയസിൽ ദുരൂഹമായി മരണത്തോട് കീഴടങ്ങിയ ജാക്സന്റെ അവസാന യാത്ര 250 കോടിയോളം ആളുകളാണ് തത്സമയം കണ്ടത്. പോപ്പ് സംഗീതത്തിൽ പകരക്കാരനില്ലാത്ത പ്രതിഭയുടെ ഓർമകൾക്ക് പ്രണാമം.
ലൈംഗീക പീഡനകേസിൽ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ നടിയും കേസിൽ കക്ഷിച്ചേർന്നു. ഉഭയ സമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നതടക്കമുള്ള ഒമർ ലുലുവിന്‍റെ വാദങ്ങളെ ഹർജിയിൽ എതിർക്കുന്നു. ഹർജി ജൂലൈ 1 ന് പരിഗണിക്കും. ഒമര്‍ ലുലുവിന് നേരത്തെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്ന പേരില്‍ ബലാത്സംഗം ചെയ്തെന്നാണ് നടിയുടെ പരാതി. കൊച്ചിയില്‍ സ്ഥിര താമസമാക്കിയ യുവനടിയാണ് ഒമര്‍ ലുലുവിനെതിരെ പരാതി നല്‍കിയത്. കൊച്ചി സിറ്റി പൊലീസിന് നല്‍കിയ പരാതി, കുറ്റകൃത്യം നടന്ന സ്റ്റേഷന്‍ പരിധി നെടുമ്പാശേരി ആയതിനാല്‍ ഇവിടേക്ക് കൈമാറുകയായിരുന്നു.
അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തിനായി കടുത്ത മത്സരവുമായി താരങ്ങൾ രംഗത്ത്. 25 വർഷത്തിനു ശേഷം ഇടവേള ബാബു സ്വയം ഒഴിഞ്ഞ ജനറൽ സെക്രട്ടറി സ്ഥാനത്തിനായി സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് മത്സര രംഗത്തുള്ളത്. പല തവണയായി അമ്മയുടെ ഔദ്യോദിക പദവികൾ വഹിച്ചിട്ടുള്ളവരാണ് മത്സര രംഗത്തുള്ള മൂന്നുപേരും. അതേസമയം ഔദ്യോദിക പക്ഷത്തിന്റെ പിന്തുണ സിദ്ദിഖിനാണ്. ജഗദീഷ്, മഞ്ജു പിള്ള, ജയൻ ചേർത്ത എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികൾ. കുക്കു പരമേശ്വരൻ, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല നേരത്തെ പ്രസിഡന്റ് സ്ഥാനത്തേയ്റ്റ് മത്സരിക്കാൻ പത്രിക നല്കിയെങ്കിലും, മോഹൻലാൽ വന്നതോടെ പിൻമാറുകയായിരുന്നു. ഇതോടെ പ്രസിഡന്റായി മോഹൻലാൽ തെരഞ്ഞെടുക്കപ്പെട്ടു. 11 അംഗ എക്സിക്യൂട്ടീവ കമ്മിറ്റിയിലേയ്ക്ക് 12 പേർ ഇത്തവണ മത്സര രംഗത്തുണ്ട്. 30 ന് കൊച്ചി ഗോഗുലം കൺവെൻഷൻ സെന്ററിൽ നടക്കുന്ന ജനറൽ ബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്
ഹെലികോപ്റ്ററിൽനിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വീഴുകയായിരുന്നു. ഇടതുപാദത്തിന്റെ എല്ലിന് പൊട്ടലുണ്ട്. പരുക്കേറ്റതിനെ തുടർന്ന് ഇന്നലെ രാത്രി തന്നെ ജോജു കൊച്ചിയിൽ മടങ്ങിയെത്തി. പോണ്ടിച്ചേരിയിൽ മണിരത്നം സിനിമയായ ‘തഗ്‌ലൈഫിന്റെ’ ചിത്രീകരണത്തിനിടയിലാണ് അപകടം. കമൽഹാസനും നാസറിനും ഒപ്പം ഹെലികോപ്റ്ററിൽനിന്ന് ചാടി ഇറങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. അതേസമയം കമൽഹാസനും മണിരത്‌നവും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് തഗ്ഗ് ലൈഫ്. പ്രഖ്യാപനം തൊട്ട് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് ചിത്രം. തൃഷ കൃഷ്ണനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.