സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന അബുൾ കലാം ആസാദിന്റെ സ്മരണാർത്ഥമാണ് നവംബർ 11ന് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്. വിദ്യാഭ്യാസരംഗത്ത് ഇന്ത്യ ഇന്നുകാണുന്ന എല്ലാ നേട്ടങ്ങൾക്കും ചുക്കാൻ പിടിച്ചവരിൽ പ്രധാനിയായിരുന്നു മൗലാന അബുൾ കലാം ആസാദ്. അദ്ദേഹം തുടങ്ങിവച്ച വിദ്യാഭ്യാസ പരിഷ്കാരങ്ങളോടുള്ള ആദരസൂചകമായാണ് നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്.1947 മുതൽ 1958 വരെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു മൗലാന അബുൾ കലാം ആസാദ്. യു.ജി.സി, എ.ഐ.സി.ടി.സി, ഖരക്പൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യൂക്കേഷൻ, യൂണിവേഴ്‌സിറ്റി എജ്യൂക്കേഷൻ കമ്മീഷൻ, സെക്കൻഡറി എജ്യൂക്കേഷൻ കമ്മീഷൻ തുടങ്ങീ പ്രധാനപ്പെട്ട കമ്മീഷനുകൾ രൂപീകരിക്കപ്പെടുന്നത് മൗലാന അബുൾ കലാം ആസാദിന്റെ കാലഘട്ടത്തിലാണ്. 2008 മുതൽ എല്ലാ വർഷവും നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നുണ്ട്
വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂളിൽ ജൂൺ 19 വായനാദിനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സമുചിതമായി ആഘോഷിച്ചു. പുരോഗമന കലാസാഹിത്യ സംഘം വടക്കാഞ്ചേരി പ്രസിഡന്റും, ശാസ്ത്രസാഹിത്യ പരിഷത്ത് വടക്കാഞ്ചേരി യൂണിറ്റ് പ്രസിഡന്റുമായ ടി വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് എ എം സീമ, സ്റ്റാഫ് സെക്രട്ടറി കെ സി ശ്രീവത്സൻ അധ്യാപകരായ കെ ടി മീര, മെൻസി മാത്യു , കെ എൻ ബിന്ദു, എ വി ജയലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
DYFI സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പഠനോത്സവം ക്യാമ്പയിന്റെ ഭാഗമായി തടപ്പറമ്പ് യൂണിറ്റ് സംഘടിപ്പിച്ച പഠനോപകരണ വിതരണം തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മെമ്പറും DYFI മുൻ ജില്ലാ പ്രസിഡന്റുമായ P S വിനയൻ ഉത്ഘാടനം ചെയ്തു.യൂണിറ്റ് പ്രദേശത്തെ 75 കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്തു. DYFI തടപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ് കൃഷ്ണവേണി അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിറ്റ് സെക്രട്ടറി ഹെഡ്‌വിൻ തോമസ് സ്വാഗതം പറഞ്ഞു. DYFI പൂമല മേഖല സെക്രട്ടറി C M പ്രസാദ്, CPI(M) പൂമല ലോക്കൽ കമ്മിറ്റി സെക്രട്ടറി K T ജോസ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ V K അശോകൻ, E S രഞ്ജിത്ത്, തടപ്പറമ്പ് ബ്രാഞ്ച് സെക്രെട്ടറി N K സുബ്രമഹ്ണ്യൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.
ഇത്തിരിപ്പോന്ന മൾബറിപ്പഴം ആരോഗ്യത്തിൻ്റെ കലവറയാണെ ന്ന കാര്യം അധികമാർക്കും അറിയാത്ത ഒന്നാണ്. പഴുത്തു തുടങ്ങു മ്പോൾ ചുവപ്പും നന്നായി പഴുക്കുമ്പോൾ കറുപ്പും നിറമാണ് മൾബറി ക്ക്. പഴുത്ത മൾബറിയിൽ ജീവകങ്ങൾ, ധാതുക്കൾ, ആൻ്റി ഓക്സിഡ ന്റുകൾ എന്നിവ വളരെയധികം അടങ്ങിയിട്ടുണ്ട്. വളരെയേറെ നാരു കൾ അടങ്ങിയിട്ടുള്ള മൾബറി ഹൃദയാരോഗ്യം നിലനിർത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു. മൾബറിയിൽ അടങ്ങിയിട്ടുള്ള റെസ്‌വെറാട്രോൾ ശരീരത്തിലെ നൈട്രിക്ഓക്സൈഡിൻ്റെ നിർമ്മാണം കൂട്ടുന്നു. ഇത് കൂടാതെ രക്തം കട്ടപിടിക്കുന്നതിനെ തടയുകയും ചെയ്യുന്നു.
ഗ്ലൈർ ഫിഷിനെ കാണുക മാത്രമല്ല, അവന്റെ വായിലൂടെ കടന്ന് കടലിന്റെ അടിത്തട്ടിലെ കാ ഴ്ചകൾ കണ്ടു രുചിയുടെ വൈവിധ്യങ്ങളും ഒപ്പം മികച്ച ഷോപ്പിങ്ങ് അനുഭവവും ആസ്വദിക്കാം.മ റൈൻ വേൾഡ് ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ ത്തെ അക്രിലിക് അണ്ടർ വാട്ടർ ടണൽ അക്വേ റിയം കാണാനും വിനോദങ്ങൾ ആസ്വദിക്കാ നും ആലപ്പുഴ ബീച്ചിൽ തിരക്ക് വർധിച്ചു. വർണ്ണ മത്സ്യങ്ങൾ മുതൽ കടലിൻ്റെ അടിത്തട്ടിലെ ഭീമ ൻ മത്സ്യങ്ങൾ വരെ വിസ്‌മയ കാഴ്ച ഒരുക്കുക യാണ് ഇവിടെ. ലക്ഷകണക്കിന് ലിറ്റർ വെള്ള ത്തിൽ ആധുനിക സാങ്കേതികത സൗകര്യങ്ങ ളോടെ സജ്ജമാക്കിയിരിക്കുന്ന ടണലിലൂടെ നട ന്നു നീങ്ങുന്ന ഓരോരുത്തർക്കും നവ്യാനുഭവ മാണ് ഇത് പകരുന്നത്.
80 കിലോ ഭാരമുള്ള അരപൈമ, പാലു പോലെ വെളുത്ത അലിഗേറ്റർ, വലിയ പിരാനകൾ എ ന്നിവയെല്ലാം തലയ്ക്ക് മുകളിൽ ഊളിയിട്ട് നീങ്ങുന്നത് കാണാം. 10 കോടി രൂപ ചെലവഴിച്ചാ ണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. ടണലിൽ നിന്ന് ഇറങ്ങുന്നത് വലിയ ഷോപ്പിങ് അനുഭവ ത്തിലേക്കാണ്. ഒപ്പം വിനോദങ്ങൾ ഒരുക്കി അ മ്യൂസ്മെന്റ് പാർക്കും ഭക്ഷ്യ വൈവിധങ്ങളുടെ കലവറ തീർത്ത് ഫുഡ് ഫെസ്റ്റിവലും കാണികളെ കാത്തിരിക്കുകയാണ്.
കുട്ടികൾക്ക് ശാസ്ത്ര അവബോധം സൃഷ്ടിക്കാ ൻ ഡോ. എ.പി.ജെ അബ്ദുൽ കലാം പവലിയനും പ്രത്യേകം ഒരുക്കിയിട്ടുണ്ട്.ഒരു വീട്ടിലേക്ക് വേണ്ട തെല്ലാം ഒരു കുടക്കീഴിൽ ഒരുക്കി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നുള്ള തുണിത്തരങ്ങളുടെ യുംഗൃഹോപകരണങ്ങളുടെയും വമ്പിച്ചവിറ്റഴിക്ക ൽ മേളയാണ് പ്രത്യേകത. കുട്ടികൾക്കും മുതിർന്ന വർക്കും ഒരുപോലെ ആസ്വദിക്കാൻ അമ്യൂസ്മെ ന്റ്റൈഡുകളും സമാണ്. പ്രവൃത്തി ദിവസങ്ങ ളിൽ ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ രാത്രി 10 മണി വരെയും അവധി ദിവസങ്ങളിൽ രാവിലെ 10 മുത ൽ രാത്രി 10 മണി വരെയുമാണ് പ്രവേശനം.
എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെയും പൊതു പരീക്ഷ മാർച്ച് 9 മുതൽ 29 വരെയും നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.27ന് രാവിലെ 9.45ന് മലയാളം ഒന്നാംപേപ്പർ, ഉച്ചയ്‌ക്ക് 2ന് മലയാളം സെക്കൻഡ്, 28ന് രാവിലെ 9.45ന് ഇംഗ്ളീഷ്, ഉച്ചയ്ക്ക് 2ന് ഹിന്ദി, മാർച്ച് ഒന്നിന് രാവിലെ 9.45ന് ഫിസിക്‌സ്, ഉച്ചയ്‌ക്ക് 2.30ന് കെമിസ്ട്രി, 2ന് രാവിലെ 9.45ന് സോഷ്യൽ സയൻസ്, ഉച്ചയ്‌ക്ക് 2ന് ബയോളജി, 3ന് രാവിലെ 9.45ന് ഗണിതം എന്നിങ്ങനെയാണ് ടൈംടേബിൾ. ഹയർ സെക്കൻഡറി പ്രാക്‌ടിക്കൽ പരീക്ഷ ഫെബ്രുവരി 1ന് ആരംഭിക്കും.
പരീക്ഷ എഴുതുന്ന ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം മുന്‍കൂട്ടി കണ്ടെത്തുവാനും അതനുസരിച്ച് പരീക്ഷയുടെ തയ്യാറെടുപ്പുകള്‍ കൃത്യതയോടെ നടപ്പിലാക്കുവാനുമാണ് കണ്‍ഫര്‍മേഷന്‍ സമ്പ്രദായം കൊണ്ടുവന്നത്. എന്നാല്‍ കണ്‍ഫര്‍മേഷന്‍ നല്‍കിയിട്ടും പരീക്ഷ എഴുതാത്തവരുടെ എണ്ണം സമീപകാലത്ത് വര്‍ധിച്ചുവരുന്നതായി കമ്മിഷന്‍ വിലയിരുത്തി.ഇത് പരീക്ഷകളുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കുന്ന സാഹചര്യത്തിലാണ് കണ്‍ഫര്‍മേഷന്‍ നല്‍കിയിട്ടും പരീക്ഷ എഴുതാത്ത ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈല്‍ മരവിപ്പിക്കുന്നതടക്കമുള്ള കര്‍ശനമായ നടപടികളിലേക്ക് കടക്കാന്‍ കമ്മിഷന്‍ തീരുമാനിച്ചത്.