വടക്കാഞ്ചേരി നഗരസഭയിലെ പൊതുമരാമത്ത് പ്രവർത്തികളുടെയും, തൊഴിലുറപ്പ് പദ്ധതിയുടെയും സ്തംഭനത്തിനെതിരെയാണ് പ്രതിപക്ഷ കൗൺസിലർമാർ നിൽപ്പ് സമരം നടത്തിയത്. ഒരു മണിക്കൂർ നേരം കൗൺസിലർമാർ യോഗത്തിൽ നിന്ന് കൊണ്ട് പങ്കെടുത്തു. ഒരു മാസത്തിനുള്ളിൽ പ്രശ്നങ്ങൾ പരിഹരിക്കാം എന്ന് ചെയർമാൻ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. വടക്കാഞ്ചേരി നഗരസഭയിലെ പെരിങ്ങണ്ടൂർ കൗൺസിർ അടക്കം നിരവധി പേർ തെരുവ് നായ ആക്രമണത്തിന് ഇരയായ സാഹചര്യത്തിൽ തെരുവ് നായ്ക്കളെ പിടികൂടി വന്ധീകരിച്ച് സംരക്ഷിക്കാൻ നഗരസഭയുടെ നേതൃത്വത്തിൽ സംരക്ഷണ കേന്ദ്രം ആരംഭിക്കണമെന്നും യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു. കൗൺസിലർമാരായ കെ.അജിത്കുമാർ, എസ്.എ.എ ആസാദ്, വൈശാഖ് നാരായണസ്വാമി, കെ.ടി. ജോയ്, ബുഷ്റ റഷീദ്, സന്ധ്യ കൊടയ്ക്കാടത്ത്, കെ.പ്രകാശൻ, ഗോപാലകൃഷ്ണൻ, കമലം ശ്രീനിവാസൻ ,ജോയൽ മഞ്ഞില, എന്നിവർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു