രണ്ട് ദിവസമായി നടക്കുന്ന സിപിഐ വടക്കാഞ്ചേരി മണ്ഡലം സമ്മേളനത്തിന്റെ സമാപനസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മള്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോള്‍ ഐക്യമുന്നണിസംവിധാനത്തിന്റെ ഘടനാവിശേഷണങ്ങളെ കുറിച്ചുകൂടി മനസ്സിലാക്കേണ്ടതുണ്ട്. വലതുപക്ഷ മാധ്യമങ്ങള്‍ തുടര്‍ച്ചയായി എല്‍ഡിഎഫിനെ വിമര്‍ശിക്കുന്നത് നമ്മളെ നന്നാക്കാനല്ല ദുര്‍ബലപ്പെടുത്താൻ വേണ്ടിയാണെന്ന് വത്സരാജ് കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് രാഷ്‍ട്രീയ റിപ്പോര്‍ട്ടും പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ച് ചര്‍ച്ച നടന്നു. സിപിഐ ജില്ല അസിസ്റ്റന്റ് സെക്രട്ടറി ടി ആര്‍ രമേഷ് കുമാര്‍, സംസ്ഥാന കൗണ്‍സിലംഗം ഇ എം സതീശൻ, ജില്ല എക്സിക്യൂട്ടീവ് അംഗം എം ആര്‍ സോമനാരായണൻ, ജില്ല കൗണ്‍സിലംഗം അഡ്വ. പി കെ പ്രസാദ്, മണ്ഡലം സെക്രട്ടറി കെ കെ ചന്ദ്രൻ, അസി. സെക്രട്ടറി എം എസ് അബ്ദുള്‍ റസാഖ്, എ ആര്‍ ചന്ദ്രൻ, ലോക്കല്‍ സെക്രട്ടറി കെ എ മഹേഷ്, കെ കെ നിശാന്ത്, ലിനി ഷാജി, എം വി സുരേഷ്, എം എ വേലായുധൻ, ഷീല മോഹൻ എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ കോളെജിലെ ട്രോമാകെയര്‍ യൂണിറ്റിന്റെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്നും ഒഴിവുള്ള തസ്തികകളില്‍ ഉടനെ നിയമനം നടത്തണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറിയായി ഇ എം സതീശനെ സമ്മേളനം തെരഞ്ഞെടുത്തു.