കോവിഡ് പ്രതിസന്ധിയില്‍ മെല്ലെ മുക്തമായി ജീവിതം സാധാരണ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുമ്പോഴാണ് കൊറോണ വൈറസിന്റെ ബിഎഫ്.7 എന്ന വകഭേദം ഇപ്പോള്‍ ചൈനയില്‍ പടര്‍ന്ന് പിടിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ ഉള്ള രാജ്യങ്ങള്‍ അതീവ ജാഗ്രതയിലാണ്. കൊവിഡിന്റെ പുതിയ വകഭേദം എങ്ങനെയാണ് ലോകത്തെ ബാധിക്കാന്‍ പോകുന്നതെന്ന ആശങ്ക എല്ലാവര്ക്കും ഉണ്ട്. എന്താണ് കൊറോണ വൈറസിന്റെ ബിഎഫ്.7 എന്ന വകഭേദം, ലക്ഷണങ്ങള്‍ എന്തൊക്കെയാണ്. വിശദമായി അറിയാം…..
എന്താണ് ഒമിക്രോണ്‍ ബിഎഫ് 7 വകഭേദം?
BA.5.2.1.7 എന്നതിന്റെ ചുരുക്കരൂപമാണ് BF.7. ഇത് BA.5 Omicron വേരിയന്റിന്റെ ഒരു ഉപവിഭാഗമാണ്. ഇതുവരെ വ്യാപിച്ച കൊറോണ വൈറസിന്റെ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് BF.7 വേരിയന്റ് കൂടുതല്‍ വ്യാപന ശേഷി ഉണ്ടെന്നാണ് പറയുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, വൈറസിനെതിരെ പൂര്‍ണ്ണമായി വാക്സിനേഷന് എടുത്തവരെപ്പോലും ബാധിക്കാന്‍ ഈ വേരിയന്റിന് കഴിയും. വേരിയന്റിന് ഒരു പുനരുല്‍പ്പാദന മൂല്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു, അതായത് BF.7 വേരിയന്റ് ബാധിച്ച വ്യക്തികള്‍ മറ്റുള്ളവരിലേക്ക് വൈറസ് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിന് മുന്‍പ് രോഗം പടര്‍ന്നതിനെക്കാള്‍ വേഗത്തിലാണ് ഇപ്പോഴത്തെ വകഭേദം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്ന് പിടിക്കുന്നത്. ചെറിയ ഇന്‍കുബേഷന്‍ കാലയളവ് ഉണ്ട്, മാത്രമല്ല ആളുകളെ എളുപ്പത്തില്‍ ബാധിക്കുകയും ചെയ്യുന്നു. ഒക്ടോബറില്‍ യുഎസിലെ കോവിഡ്-19 കേസുകളില്‍ 5 ശതമാനവും യുകെയില്‍ 7.26 ശതമാനവും BF.7 ആണ്.
എന്തൊക്കെയാണ് ലക്ഷണങ്ങള്‍?
Omicron-ന്റെ BF.7 വകഭേദം ബാധിച്ച വ്യക്തികള്‍ക്ക് മറ്റ് ഉപവകഭേദങ്ങള്‍ക്ക് സമാനമായ ലക്ഷണങ്ങള്‍ അനുഭവപ്പെടാം. പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, ഛര്‍ദ്ദി, ക്ഷീണം, വയറിളക്കം എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, BF.7 വേരിയന്റ് കൂടുതലും മുകളിലെ ശ്വാസകോശ ലഘുലേഖയെയാണ് ബാധിക്കുന്നത്. BF.7 വേരിയന്റുമായി ബന്ധപ്പെട്ട നിരവധി ലക്ഷണങ്ങളുണ്ട് . നിലവിലുള്ള മെഡിക്കല്‍ അവസ്ഥകളും ദുര്‍ബലമായ പ്രതിരോധ സംവിധാനങ്ങളും ഉള്ളവരില്‍ ഈ വേരിയന്റ് ഗുരുതരമായ രോഗത്തിന് കാരണമാകും
വിവാദമായ വടക്കാഞ്ചേരിയിലെ വിദേശ മദ്യഷോപ്പ് മാറ്റണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ സമിതി 29 ന് നാളെ വടക്കാഞ്ചേരി നഗരസഭക്ക് മുന്നിൽപ്രതിക്ഷേധ ധർണ്ണ നടത്തും
വിവാദമായ വടക്കാഞ്ചേരിയിലെ വിദേശ മദ്യഷോപ്പ് മാറ്റണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ സമിതി 29 ന് നാളെ വടക്കാഞ്ചേരി നഗരസഭക്ക് മുന്നിൽപ്രതിക്ഷേധ ധർണ്ണ നടത്തും
കനത്ത മഴയിൽ ഭാരത പുഴ നിറഞ്ഞ് കവിഞ്ഞു.പ്രസിദ്ധമായ പങ്ങാ വ് ശിവക്ഷേത്ര പരിസരത്തും ,പൂമുള്ളി ആയുർവേദ കോളേജിന്റെ പിൻവശത്തും വെള്ളം കയറി. ഭാരത പുഴയുടെ തീരത്തുള്ള സ്മശാനം പൂർണ്ണമായും വെള്ളത്തിൽ മുങ്ങി .തകർന്നു വീണ പഴയ കൊച്ചിൻ പാലത്തിന് മുളിലൂടെ വെള്ളം കുത്തിയൊലിച്ച് ഒഴുകയാണ്. ഭാരത പുഴയുടെ തീരത്തുള്ള പല വീടുകളിലും വെള്ളം കയറി. ഭാരത പുഴയുടെ തീരത്തുള്ള വർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നല്‍കിയിട്ടുണ്ട്.മഴ കനക്കുന്ന പക്ഷം ഭാരത പുഴയുടെ തീരത്തുള്ള ഹോട്ടലുകളിലും വെള്ളം കയറാൻ സാദ്ധ്യതയുണ്ട്.പറ ന്നൊഴുകുന്ന നിളയുടെ സൗന്ദര്യം കണ്ടാസ്വതിക്കാൻ നിരവധി പേരാണ് കൊച്ചിൻ പാല ത്തിന് മുളിൽ എത്തുന്നതു്.
:ലോയേഴ്സ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.വടക്കാഞ്ചേരി ബാർ അസോസിയേഷനു മുൻപിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് അഡ്വ.എൽദോ പൂക്കുന്നേൽ അധ്യക്ഷനായി.അനുസ്മരണ സമ്മേളനം ലോയേഴ്സ് കോൺഗ്രസ് ജില്ലാ കൗൺസിൽ അംഗം അഡ്വ.പി.ഐ. ലോനപ്പൻ ഉദ്ഘാടനം ചെയ്തു
വേട്ടയാടപ്പെട്ടപ്പോഴെല്ലാം ഉമ്മൻ ചാണ്ടി ചേർത്തുനിർത്തിയെന്ന് കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി. ഏറെ വേട്ടയാടപ്പെട്ട കുടുംബങ്ങളാണ് ഉമ്മൻ ചാണ്ടിയുടേതും കോടിയേരിയുടേതുമെന്ന് ബിനീഷ് കോടിയേരി 24നോട് പറഞ്ഞു മ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിൽ കോട്ടയം പുതുപ്പള്ളിയിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ബിനീഷ്. ജയിലിൽ കിടന്നപ്പോൾ തന്നെ വിളിച്ചാശ്വസിപ്പിച്ച ഒരേയൊരു നേതാവായിരുന്നു ഉമ്മൻ ചാണ്ടി.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ദിനത്തോടനുബന്ധിച്ച് കരുണം കൂട്ടായ്മ ജനഹൃദങ്ങളിൽ ഉമ്മൻചാണ്ടി എന്ന വിഷയത്തിന് ആസ്പദമാക്കി ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിച്ചു.
രാമായണമാസത്തോടനുബന്ധിച്ചു മുണ്ടത്തിക്കോട് കല്ലടി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഒരാഴ്ച ക്കാലം നടത്തുന്ന സൗജന്യ ഔഷധ കഞ്ഞി വിതരണം ആരംഭിച്ചു. ട്രസ്റ്റ് ചെയർമാൻ മാരാത്ത് ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ സുധീഷ്ബാബു അധ്യക്ഷത വഹിച്ചു. പാതിരിക്കോട്ടുകാവ് ക്ഷേത്രസമിതി സെക്രട്ടറി രാജൂ മാരാത്ത് മുഖ്യ അഥിതി ആയി രുന്നു. നൂറ് കണക്കിന് ഭക്ത ജനങ്ങൾ പങ്കാളികളായി. ഇ എം രാമപ്രസാദ് സ്വാഗതവും ജി രഘുനാഥ് നന്ദിയും പറഞ്ഞു. കെ മണികണ്ഠൻ, കെ എം സജീഷ്, പി ബി ബിനീഷ്, വി എസ് സ്മിഷാദ്. സുരേഷ്, സജിത്ത് പുത്തൻവീട്ടിൽ എന്നിവർ നേതൃത്വം നൽകി.