6 പ്രവൃത്തികള്‍ക്കായി 1 കോടി രൂപയാണ് ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചത്. വടക്കാഞ്ചേരി നഗരസഭയിലെ ഈഞ്ചലോടി റോഡ് ഇന്റര്‍ലോക്ക് ചെയ്യുന്നതിനായി – 28,00,000/- രൂപ, തെക്കുംകര ഗ്രാമപഞ്ചായത്തിലെ മേപ്പാടം അംഗന്‍വാടി കെട്ടിട നിർമ്മാണത്തിനു 18,00,000/- രൂപ, അടാട്ട് ഗ്രാമപഞ്ചായത്തിലെ വിലങ്ങന്‍കുന്ന് റോഡിന് – 15,00,000/- രൂപ, കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാട്ടയില്‍ ലെയ്ന്‍ – എട്ടുവീട് റോഡ് ഇന്റര്‍ലോക്ക് ചെയ്യുന്നതിനായി – 10,00,000/- രൂപ, തോളൂര്‍ ഗ്രാമപഞ്ചായത്തിലെ പോന്നോര് മിനി സ്റ്റേഡിയം ഗ്രൗണ്ട് നവീകരണത്തിനായി 10,00,000/- രൂപ, വടക്കാഞ്ചേരി നഗരസഭയിലെ 8 കേന്ദ്രങ്ങളിലും, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ 3 കേന്ദ്രങ്ങളിലുമായി 11 മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനായി 19,00,000/- രൂപ എന്നിവയാണ് അനുവദിച്ചത്. 6 പ്രവൃത്തികള്‍ക്കും ജില്ലാ കളക്ടറുടെ ഭരണാനുമതി ലഭിച്ചു. തെക്കുംകര ഗ്രാമപഞ്ചായത്തിലെ മേപ്പാടം അംഗന്‍വാടി കെട്ടിട നിർമ്മാണം ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ആരംഭിച്ചിട്ടുണ്ട് . മറ്റു പ്രവൃത്തികളുടെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണെന്ന് എം എൽ എ അറിയിച്ചു. എം എൽ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുകയും കിഫ്ബി ഫണ്ടായ 1.79 കോടി രൂപയും ഉപയോഗിച്ചാണ് വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെ ഐസോലേഷന് വാര്‍ഡിന്റെ പണികൾ നടത്തുന്നത്, ഈ വാർഡിന്റെ ബെയ്സ്മെന്റ് വര്‍ക്ക് പൂര്‍ത്തീകരിച്ചിട്ടുണ്ട് . 2021 – 22 വർഷത്തെ എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 9 പ്രവൃത്തികൾക്ക് തുക അനുവദിച്ചിട്ടുണ്ട്. കോലഴി ഗ്രാമപഞ്ചായത്തിലെ കോലഴി സെൻ്ററിലും മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ കെൽട്രോൺ സെൻ്ററിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾക്കായി 11,80000/- രൂപയും, അവണൂർ ഗ്രാമപഞ്ചായത്തിലെ വരടിയം ഗവ. യു.പി. സ്കൂളിൽ കവാടവും നടപ്പാതയും നിർമ്മിക്കുന്നതിനും യാർഡ് ലെവലിങിനുമായി 9,00,000/- രൂപയും, എ.കെ.ജി കുടിവെള്ള പദ്ധതിയ്ക്കായി 5,00,000/- രൂപയും, വടക്കാഞ്ചേരി നഗരസഭയിൽ ഗവ. ഗേൾസ് ഹൈസ്കൂൾ മതിലും കവാടവും നിർമ്മാണത്തിനായി 6,50,000/- രൂപയും, വടക്കാഞ്ചേരി ആർ.ഓ.ബി – ഓൾഡ് എസ്.എച്ച് – മസ്ജിദ് ലിങ്ക് റോഡ് പുനരുദ്ധാരണത്തിനായി 6,00,000/- രൂപയും, മിണാലൂർ – അമ്പലപുരം റോഡിനായി 7,50,000/- രൂപയും, കുഞ്ചാനിമുക്ക് റോഡിന് 2,20,000/- രൂപയും, കാഞ്ഞങ്ങാട്ട് റോഡിന് 5,00,000/- രൂപയും, കോലഴി ഗ്രാമപഞ്ചായത്തിൽ 3 കേന്ദ്രങ്ങളിൽ മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി 5,00,000/- രൂപയും അനുവദിച്ചിട്ടുണ്ട്. ഭരണാനുമതിയായ എല്ലാ പ്രവൃത്തികളും കാലതാമസം കൂടാതെ പൂര്‍ത്തീകരിക്കുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ അറിയിച്ചു.