മുളകുന്നത്തുകാവ് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന് പരിധിയില്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ നിന്നും, കഴിഞ്ഞ മാസം രണ്ടു ബുള്ളറ്റ് മോഷണം നടത്തിയവരായ കോവൈ പോത്തന്നൂര്‍ കുറിച്ചിപിരിവു സ്വദേശികളായ ആട് എന്നുവിളിക്കുന്ന ഷാജഹാന് (33), ഷാഹുല്‍ ഹമീദ് (31) എന്നിവരാണ് പിടിയിലായത്. ഇതില്‍ പ്രതി ഷാജഹാന് പതിനേഴോളം മോഷണ കേസുകളിലെ പ്രതിയാണ്.
കഴിഞ്ഞ ജൂണ്‍, ജൂലായ് മാസങ്ങളിലായാണ് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന് പരിധിയില്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ നിന്നും രണ്ട് ബുള്ളറ്റുകള്‍ മോഷണം പോയത്. മെഡിക്കല്‍ കോളേജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തൃശ്ശൂര്‍ ജില്ലാ സിറ്റി പോലീസ് മേധാവി ആര് ആദിത്യ, അസിസ്റ്റന്റ് കമ്മീഷണര്‍ കെ.കെ. സജീവിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു.
തുടര്‍ന്ന് നാല്പത്തിയഞ്ചോളം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. പ്രതികളുടെ ദൃശ്യങ്ങള്‍ തൃശ്ശൂര്‍ പാലക്കാട് അതിര്‍ത്തിയില്‍ സ്ഥാപിച്ച പോലീസ് ക്യാമറയില്‍ നിന്നും ലഭിച്ചതിനെ തുടര്‍ന്ന്, ടവര്‍ ലൊക്കേഷന്‍ പിന്തുടര്ന്നപ്പോള് പ്രതികള്‍ കൊയമ്പത്തൂരിലേക്ക് കടന്നെന്നും മനസ്സിലാക്കി. പിന്നീട് തമിഴ്നാട് പോലീസ് സ്ക്വാഡിന്റെ സഹായത്തോടെ മുപ്പതോളം സി.സി.ടി.വി ക്യാമറകള്‍ കൊയമ്പത്തൂരില് പരിശോധിക്കുകയും, അതില്‍ നിന്നും പ്രതികള്‍ ഉക്കടം ഭാഗത്തുള്ളവരാണെന്നും മനസ്സിലാക്കി തുടര്‍ന്നുള്ള അന്വേഷണത്തില്‍ അവരെ പിടികൂടുകയും ചെയ്തു. തമിഴ് നാട്ടില്‍ നിന്നും തന്നെ രണ്ട് ബുള്ളറ്റുകള്‍ കണ്ടെടുക്കുകയും ചെയ്തു.
മെഡിക്കല്‍ കോളേജ് ഇന്‍സ്പെക്ടര്‍ പി.പി. ജോയ്, സബ് ഇന്‍സ്പെക്ടര്‍മാരായ ബിജു ടി.ഡി, ശിവദാസ് കെ.കെ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ സുഭാഷ് ഒ.എസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിയോ എം.എ, അഖില്‍ വിഷ്ണു കെ.എസ്, ഗിരീഷ് കെ.കെ, രാഹുല്‍ സി.എസ്, പ്രകാശന് എം.കെ, എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
വടക്കാഞ്ചേരിയിലെ ബസ്റ്റാന്റിനടുത്തുള്ള ബസ്സ് കാത്തിരുപ്പു കേന്ദ്രത്തിൽ രാത്രി കാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം നടക്കുന്നതായി പരാതി. നേരം ഇരുട്ടുന്നതോടെ ഇവിടെ തമ്പടിക്കുന്ന ഇതര സംസ്ഥാനത്തുള്ളവർ ഇവിടെ ഇരുന്ന് മദ്യപിക്കു കയും, ബഹളം വെയ്ക്കു കയും ചെയ്യുന്നതുമൂലം സമീപത്തെ കച്ചവട സ്ഥാനങ്ങളിൽ ജോലി യെടുക്കുന്ന സ്ത്രീ തൊഴിലാളികൾ ഏറെ ഭീതിയിലാണ്. മദ്യത്തി നും മയക്കു മരുന്നി നും അടിമ പ്പെട്ട വർ ബസ്സ് കാത്തിരി പ്പ് കേന്ദ്ര ത്തിൽ സ്ഥിരമായി തമ്പടി ക്കുന്ന തായി സമീപ വാസി കൾ പറഞ്ഞു. പോലീസ് കോട്ടേഴ്സി ന്റെ മുൻ വശത്തുള്ള ബസ്സ് കാത്തിരി പ്പ് കേന്ദ്രത്തിലാണ് സംഭവം. ഇത്തരം ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണ മെന്ന് നാട്ടുകാർ ആവശ്യ പ്പെട്ടു.
രണ്ടാംനിലയിലെ വരാന്തയിൽ വീണ മഴവെള്ളത്തിൽ കാൽതെന്നി, നാലു വയസ്സുള്ള കുട്ടി താഴേക്കു വീണു. കുഞ്ഞിനെ രക്ഷിക്കാൻ ചാടിയ അങ്കണവാടി അധ്യാപികയുടെ കാലൊടിഞ്ഞു തലയോട്ടിക്കു പരുക്കേറ്റ, കോയേലിപറമ്പിൽ ആന്റപ്പന്റെ മകൾ മെറീനയെ കോട്ടയത്തു കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു അങ്കണവാടി വർക്കർ കല്ലാർ വട്ടയാർ ചാത്തനാട്ടുവേലിയിൽ പ്രീതി (52) അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. പ്രീതിയുടെ ഇടത്തേ കാലാണ് ഒടിഞ്ഞത്. പള്ളിവാസൽ പഞ്ചായത്തിലെ കല്ലാർ അങ്കണവാടിയിൽ ഇന്നലെ ഉച്ചയ്ക്കു 12:30ന് ആണു സംഭവം. താഴത്തെ നിലയിൽ ഭക്ഷണം കൊടുത്തശേഷം 2 കുട്ടികളെ മുകൾ നിലയിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. രണ്ടാം നിലയിലെ കൈവരിയിലെ കമ്പികൾക്കിടയിലൂടെയാണു മെറീന ഇരുപതടിയോളം താഴ്ചയിൽ, കെട്ടിടത്തിന്റെ അരികിലൂടെ വെള്ളമൊഴുകുന്ന ഓടയിലേക്കു വീണത്.അടിമാലി ബ്ലോക്ക് പഞ്ചായത്തിൻ്റെ കെട്ടിടത്തിൻ്റെ രണ്ടാം നിലയിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത് കുട്ടികൾ ഭക്ഷണം കഴിക്കുന്നതു താഴത്തെ നിലയിലാണ്. ഇവിടെയായിരുന്നു നേരത്തേ അങ്കണവാടി 2018ലെ പ്രളയത്തിൽ വെള്ളം കയറിയതിനാൽ മുകളിലത്തെ നിലയിലേക്കു മാറ്റുകയായിരുന്നു.
മഞ്ഞുമ്മൽ ബോയ്സ് സിനിമയ്ക്ക് പിന്നിലെ സാമ്പത്തിക തട്ടിപ്പിൽ ഒത്തുതീർപ്പുകൾക്ക് വഴങ്ങാതെ പൊലീസ്. ഒത്തുതീർപ്പ് ശ്രമങ്ങൾ അണിയറയിൽ നടക്കുന്നുണ്ടെങ്കിലും അത്ര എളുപ്പം അവസാനിപ്പിക്കാവുന്ന നിലയിലല്ല തട്ടിപ്പിന്റെ വ്യാപ്തി. എൻഫോഴ്സ്മെന്റ്ഡയറക്റ്ററേറ്റ് മലയാള സിനിമയ്ക്ക് പിന്നാലെ കൂടിയാലുള്ള അപകടം തിരിച്ചറിഞ്ഞാണ് കേസ് ഒത്തുതീർപ്പിലെത്തിക്കാൻ ഇടപെടലുകൾ നടത്തുന്നത്. എന്നാൽ ഇത് സംബന്ധിച്ച അന്വേഷണത്തിൽ നടൻ സൗബിൻ ഷാഹിറിന്റെ കുരുക്ക്കൂടുതൽ മുറുക്കുന്നതാണ് പൊലീസ് അന്വേഷണ റിപ്പോർട്ട്40 ശതമാനം ലാഭം വാഗ്ദാനം ചെയ്താണ് സിറാജ് വലിയതറ ഹമീദ് എന്നയാളിൽ നിന്ന് സൗബിനും സംഘും ഏഴുകോടി വാങ്ങിയത്. ചിത്രം വൻ വിജയത്തിലേക്ക് നീങ്ങുന്നുവെന്ന് ഉറപ്പായ ഘട്ടത്തിൽ സിറാജ് എറണാകുളം കോടതിയെ സമീപിക്കുകയും നിർമാണ കമ്പനിയായ പറവ ഫിലിംസിന്റെ അക്കൗണ്ട് മരവിപ്പിക്കുകയുംചെയ്തു. ഇതിന് പിന്നാലെ തുടങ്ങിയ പൊലീസ് അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുകയുമാണ്.
അതീവ ഗൗരവതരമായ കണ്ടെത്തലുകളാണ് പൊലീസ് റിപ്പോർട്ടിലുള്ളത്. സിനിമക്കായി ഏഴുകോടി മുടക്കിയ ഹമീദിനെകബളിപ്പിക്കാൻ നിർമാതാക്കളായ സൗബിൻ ഷാഹിർ അടക്കമുള്ളവർക്ക് മുൻകൂർ പദ്ധതി ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പരാതിക്കാരനിൽ നിന്ന് 26 തവണയായി പണം സ്വീകരിക്കുകയും സിനിമ റിലീസായ ശേഷം തുടക്കത്തിൽ വരുമാനം സ്വീകരിക്കുകയുംചെയ്തിരുന്നത് പറവ ഫിലിംസിന്റെ പേരിലുള്ള കടവന്ത്രയിലെ ആക്സിസ് ബാങ്കിലെ അക്കൗണ്ട് മുഖേനയാണ്. എന്നാൽ പരാതിയെ തുടർന്ന് ഇത് കോടതി മരവിപ്പിച്ചതിന് പിന്നാലെ ഇടപാടുകളെല്ലാം ഇതേ പേരിൽ പേരിൽ തേവര എച്ച്ഡിഎഫ്സി ബാങ്കിന്റെഅക്കൗണ്ട് വഴിയാക്കി. ഇത് കരുതിക്കൂട്ടിയായിരുന്നു എന്ന് അന്വേഷണസംഘം പറയുന്നുമാത്രവുമല്ല ഇങ്ങനെ സിനിമയുടെ വരുമാനമായി വന്ന തുകയിൽ നിന്ന് മൂന്നരകോടി രൂപ ഇതേ ബാങ്കിൽ സൗബിനും കൂട്ടുപ്രതികളും സ്ഥിരനിക്ഷേപമാക്കി മാറ്റിയത് പൊലീസ് കണ്ടെത്തി. അപ്രകാരം കിട്ടിയ തുകയിൽ നിന്നും മൂന്നരകോടി രൂപഎഫ്ഡി ആക്കി മാറ്റിയിട്ട് പോലും പ്രതികൾ ആവലാതിക്കാരന്റെ പക്കൽ നിന്ന് വാങ്ങിയ പണത്തിന്റെ ചെറിയ ഭാഗം പോലും തിരികെ കൊടുക്കാത്തതിൽ നിന്നും പ്രതികൾക്ക് ആവലാതിക്കാരനെ കബളിപ്പിക്കുവാൻ മുൻകൂർപദ്ധതിയുണ്ടായിരുന്നതായി വെളിവാകുന്നു. സിനിമക്കാകെ 18.65 കോടി മാത്രം ചിലവായിരിക്കെ 28 കോടിയിലധികം പലവഴിക്കായി ഇവർ ശേഖരിച്ചിരുന്നുവെന്നും പത്തുകോടി അങ്ങനെ തന്നെ പ്രതികൾ കൈക്കലാക്കിയെന്നും മരട് എസ്എച്ച്ഒ ജി.പി. സജുകുമാർ ഹൈക്കോടതിക്ക് സമർപ്പിച്ചറിപ്പോർട്ടിൽ പറയുന്നു.
കീമാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തമൻ കെ.എസ് ആണ് മരിച്ചത്. 55 വയസായിരുന്നു. ഒല്ലൂർ സ്റ്റേഷനും തൃശൂർ സ്റ്റേഷനും ഇടയിൽ രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം.ട്രെയിനിന്റെ എൻജിന് അടിയിൽ കുടുങ്ങിയ ഉത്തമൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. എൻജിന് അടിയിൽ കുടുങ്ങികിടന്ന മൃതദേഹം ഒരു മണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്. നെടുപുഴ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അതേസമയം അപകടത്തിന്റെ കാരണം വ്യക്തമല്ല.
സ്വകാര്യ ബസിൽ മകളോട് മോശമായി പെരുമാറിയാളെ മർദിച്ചതിന് അമ്മയ്ക്കെതിരെ കേസ്. ദേഹോപദ്രവം ഏൽപ്പിച്ചതിനാണ് വിദ്യാർഥിനിയുടെ അമ്മയ്ക്കെതിരെ കേസെടുത്തത്. സംഭവത്തിൽ പ്രതിയായ രാധാകൃഷ്ണപിള്ള (59) യ്ക്കെതിരെയും പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. എന്നാൽ അക്രമിയുടെ മുഖത്തിടിച്ചത് സഹികെട്ടപ്പോഴെന്ന് അമ്മ കേസെടുത്തതിനു പിന്നാലെ പ്രതികരിച്ചു.നെല്ലിമുകൾ ജംക്ഷനിൽ വെള്ളിയാഴ്ച വൈകുന്നേരം 5നാണ് സംഭവം നടന്നത്. സ്കൂളിൽ നിന്ന് ബസിൽ വീട്ടിലേക്ക് വരികയായിരുന്ന പ്ലസ്ടു വിദ്യാർഥിനയോട് രാധാകൃഷ്ണപിള്ള മോശമായിപെരുമാറിയത് മകൾ ഫോണിലൂടെ അറിയിച്ചു. ഇത് ചോദ്യം ചെയ്യാന്‍ സ്ഥലത്തെത്തിയ അമ്മ തൊട്ടടുത്ത കടയിൽ നിന്ന പ്രതിയോട് കാര്യം തിരക്കി.എന്നാൽ ഇതിനിടെയും ഇയാൾ വിദ്യാർഥിനിയുടെ അമ്മയോട് അസഭ്യം പറയുകയും അക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ഇരുവരും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയും അക്രമിയുടെ മൂക്കിന്റെ അസ്ഥി വിദ്യാർഥിനിയുടെ അമ്മ ഇടിച്ചുതകർക്കുകയുമായിരുന്നു. രാധാകൃഷ്ണപിള്ള മദ്യലഹരിയിലായിരുന്നുവെന്നും ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
പത്തനംതിട്ട കോന്നി മാങ്കുളത്ത് 2 വയസ്സുകാരി ടെറസിൽ നിന്ന് വീണ് മരിച്ചു. പള്ളി മുരുത്തിൽ ഷെമീർ, സജീന ദമ്പതികളുടെ മകൾ ആസ്ട്ര മറിയയാണ് മരിച്ചത്. വീടിൽ ടെറസ്സിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ കാല് വഴുതിവീണ്ടതാണ് എന്നാണ് കരുതുന്നത്. ഇന്ന് രാവിലെയാണ് സംഭവം ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. സ്ഥതി ഗുരുതരമാണെന്ന് കണ്ടതോടു കൂടി കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഷെമീർ, സജ്ന ദമ്പതി കളുടെ മൂന്ന് കുട്ടികളിൽ ഏറ്റവും ഇളയ കുട്ടിയാണ് മരിച്ചത്. ടെറസ്സിൽ ഒരുമിച്ച് കളിച്ചു കൊണ്ടിരിക്കുമ്പോളാണ് അപകടം സംഭവിച്ചതെന്ന് ബന്ധുകൾ പറയുന്നത്.