Connect with us

Malayalam news

ആരോഗ്യ സ്ഥാപനങ്ങളുടെ വികസനം; വടക്കാഞ്ചേരി നിയമസഭാ മണ്ഡലം തല അവലോകന യോഗം ചേർന്നു

Published

on

വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിലെ ആരോഗ്യ സ്ഥാപനങ്ങളിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി അവലോകന യോഗം വടക്കാഞ്ചേരി പിഡബ്ല്യൂ ഡി റസ്റ്റ് ഹൗസിൽ ചേർന്നു.എം.എൽ എ സേവ്യർ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. രണ്ടാം തവണയാണ് ഇത്തരത്തിൽ അവലോകന യോഗം ചേരുന്നത്.
മണ്ഡലത്തിലെ മുണ്ടത്തിക്കോട്, അവണൂർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുമെന്നും യോഗത്തിൻ്റെ തീരുമാന പ്രകാരം തയ്യാറാക്കി നൽകിയ നിർദ്ദേശം അംഗീകരിച്ചുകൊണ്ടാണ് മുണ്ടത്തിക്കോട്, അവണൂർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് 15.5 ലക്ഷം രൂപ വീതം അനുവദിച്ചത്. മുണ്ടത്തിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിർമ്മാണ പ്രവൃത്തി ഇതിനകം ആരംഭിച്ചു. 1.43 കോടി രൂപ എൻ എച്ച് എം ഫണ്ട് കൂടി ലഭ്യമായിട്ടുള്ള അവണൂർ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കുന്നതിനായുള്ള വിശദ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി വരുന്നു. തോളൂർ സാമൂഹികാരോഗ്യ കേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്താൻ 40 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഹെൽത്ത് ഗ്രാൻ്റായി ലഭിച്ചിട്ടുള്ള 39.73 ലക്ഷം രൂപ കൂടി ഇവിടെ ചിലവഴിക്കും. എം എൽ എ യുടെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനാധികാരികളുടെയും എൻ എച്ച് എം പ്രതിനിധികളുടെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ചേർന്ന് ഡി പി ആർ തയ്യാറാക്കാനുള്ള നടപടികൾ സ്വീകരിച്ചു. ഈ മൂന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നതോടെ വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറും.
മുണ്ടത്തിക്കോട് എഫ് എച്ച് സി യുടെ വികസനത്തിനായി 1.43 കോടി രൂപ അനുവദിക്കുന്നതിനായി നിർദ്ദേശം സമർപ്പിച്ചിട്ടുണ്ട്. മുണ്ടൂർ, അടാട്ട്, തെക്കുംകര, പാമ്പൂർ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കായും പ്രൊപ്പോസൽ സമർപ്പിക്കണമെന്ന് എം എൽ എ യുടെ നിർദ്ദേശിക്കുകയും യോഗത്തിൽ തീരുമാനമായി.

സബ് സെൻ്ററുകളെ ഹെൽത്ത് & വെൽനെസ്സ് സെൻ്ററുകളാക്കി ഉയർത്തുന്ന പ്രവർത്തനം നടന്നുവരുന്നു. മണ്ഡലത്തിൽ പേരാമംഗലം, തിരൂർ, അടാട്ട്, പോട്ടോർ എന്നീ സബ് സെൻ്ററുകൾ 7 ലക്ഷം രൂപ വീതം ചിലവഴിച്ച് ഇതിനകം തന്നെ ഹെൽത്ത് & വെൽനെസ്സ് സെൻ്ററുകളാക്കി ഉയർത്തിയിട്ടുണ്ട്. കരുമത്ര സബ് സെൻ്ററിനായി 7 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണ പ്രവൃത്തികൾ 50% പൂർത്തിയായി.
അടുത്ത ഘട്ടത്തിൽ ഹെൽത്ത് & വെൽനെസ്സ് സെൻ്ററുകളാക്കി ഉയർത്തുന്നതിനായി
മുണ്ടൂർ, കുണ്ടുകാട്, വീരോലിപ്പാടം, ചോറ്റുപാറ, പെരിങ്ങണ്ടൂർ, കുറാഞ്ചേരി, പാർളിക്കാട്, അവണൂർ, എടക്കളത്തൂർ എന്നീ സബ് സെൻ്ററുകളെ പരിഗണിക്കുന്നതിനായി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനോടൊപ്പം കുമ്പളങ്ങാട്, അവണൂർ അംബേദ്കൾ സബ് സെൻ്ററുകളെക്കൂടി നിർദ്ദേശിക്കണമെന്ന് എം എൽ എ പറഞ്ഞു.
വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെ വിവിധ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.


1.52 കോടി രൂപ ചിലവഴിച്ചുള്ള ഓ പി ട്രാൻസ്ഫോർമേഷനായി പഴയ കെട്ടിടം പൊളിച്ചു. നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനായി മണ്ണെടുക്കുന്നത് സംബന്ധിച്ച് യോഗത്തിൽ ധാരണയായി. കഴിഞ്ഞ ജില്ലാ വികസന സമിതി യോഗത്തിൽ എം എൽ എ പ്രശ്നം ഉന്നയിച്ചതിനെ തുടർന്ന് ജില്ലാ കളക്ടർ മണ്ണ് എടുക്കുന്നതിനാവശ്യമായ അനുമതി നൽകിയിരുന്നു. നിർമ്മാണ ഏജൻസിയായ വാപ്കോസും, കരാറുകാരനും, കെ എൽ ഡി സി പ്രതിനിധികളും യോഗത്തിൽ ചർച്ച ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 21 നു മുമ്പായി മണ്ണെടുത്ത് അനുബന്ധ പ്രവൃത്തികൾ പൂർത്തീകരിച്ച് നിർമ്മാണോദ്ഘാടനം നടത്തണമെന്ന് യോഗത്തിൽ ധാരണയായി.
എം എൽ എ യുടെ ആസ്തി വികസന ഫണ്ടും കിഫ്ബി ഫണ്ടും ചേർത്ത് 1.79 കോടി ചിലവഴിച്ച് നിർമ്മിക്കുന്ന ഐസൊലേഷൻ വാർഡ് നിർമ്മാണം പൂർത്തിയായി. പ്രത്യേക പരിചരണ – ചികിത്സാ സംവിധാനമുള്ള 10 കിടക്കകളോടുകൂടിയ മറ്റൊരു ബ്ലോക്കാണ് ജില്ലാ ആശുപത്രിയിൽ യാഥാർത്ഥ്യമായത്.
ലേബർ റൂം സ്ട്രെങ്ത്തനിങ് പ്രവൃത്തി നവംബർ മാസത്തിൽ പൂർത്തീകരിക്കണമെന്ന് എം എൽ എ കർശന നിർദ്ദേശം നൽകി. 2.29 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തിയുടെ ചുമതല കോസ്റ്റ് ഫോഡിനാണ്.
8.35 കോടി ചിലവിൽ കാഷ്വാലിറ്റി വെർട്ടിക്കൽ എക്സ്പാൻഷൻ നിർമ്മാണ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്.


ഡയാലിസിസ് യൂണിറ്റിൻ്റെ പ്രവർത്തനം വിപുലപ്പെടുത്താൻ നടപടികൾ സ്വീകരിക്കണം. ഇതിനായി ഉണ്ടാക്കിയ ധാരണ പ്രകാരം ഡയാലിസിസ് ഷിഫ്റ്റ് വർധിപ്പിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടപടികൾ വേഗത്തിലാക്കാൻ ജില്ലാ ആശുപത്രി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. 5 യന്ത്രങ്ങൾ നിലവിൽ പ്രവർത്തന സജ്ജമാണ്.
ഓക്സിജൻ പ്ലാൻ്റ് നിർമ്മാണം പൂർത്തിയായതിനു ശേഷം കിടക്കകളിലേക്ക് ഓക്സിജൻ എത്തിക്കുവാൻ പൈപ്പ് ലൈൻ കണക്ഷൻ സ്ഥാപിക്കുന്നതിനായി 10 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്. നിർമ്മാണ പ്രവർത്തനം വേഗത്തിലാക്കണം.ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രം പ്രവർത്തനം നടന്നുവരുന്നു.
ജില്ലാ ആശുപത്രി മാസ്റ്റർ പ്ലാൻ പ്രകാരം നിർദ്ദേശിച്ചിട്ടുള്ള ഐ പി ബ്ലോക്ക് ആദ്യഘട്ടം പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം മുഖേന സംസ്ഥാന സർക്കാർ ബജറ്റ് നിർദ്ദേശമായി നൽകിയിട്ടുണ്ട്. 7 നിലകളിലായി നിർദ്ദേശിച്ചിട്ടുള്ള കെട്ടിടത്തിൻ്റെ ആദ്യ ഘട്ടത്തിനായി 10 കോടി രൂപയാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച പ്രാഥമിക ചർച്ച നടന്നു.
എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലെയും ഇ-ഹെൽത്ത് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അതിവേഗം പൂർത്തീകരിക്കണമെന്ന് എംഎൽഎ പറഞ്ഞു.
ആയുഷ് വകുപ്പുമായി ബന്ധപ്പെട്ട ആയുർവേദ – ഹോമിയോ വിഭാഗങ്ങളുടെ പ്രതിനിധികളുടെ പ്രത്യേക യോഗം വിളിക്കണമെന്നും യോഗത്തിൽ തീരുമാനിച്ചു.
ഡപ്യൂട്ടി കളക്ടർ എം സി ജ്യോതി, ആർദ്രം മിഷൻ ജില്ലാ കോഡിനേറ്റർ ഡോ. നിബിൻ കൃഷ്ണ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആനി ജോസ്, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ഉഷാദേവി, അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിമി അജിത്ത് കുമാർ, കോലഴി ഗ്രാമപഞ്ചായത്ത് ലക്ഷ്മി വിശ്വംഭരൻ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി വി ബിജു, ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർമാർ, പൊതുമരാമത്ത് വകുപ്പ് പ്രതിനിധി, കെ എൽ ഡി സി പ്രതിനിധി, നിർമ്മാണ പ്രവൃത്തികളുടെ ചുമതലയുള്ള ഏജൻസികളുടെ പ്രതിനിധികൾ, കരാറുകാർ എന്നിവർ സംസാരിച്ചു.

Advertisement
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Kerala

നിള നിറഞ്ഞൊഴുകി

Published

on

കനത്ത മഴയിൽ ഭാരത പുഴ നിറഞ്ഞ് കവിഞ്ഞു.പ്രസിദ്ധമായ പങ്ങാ വ് ശിവക്ഷേത്ര പരിസരത്തും ,പൂമുള്ളി ആയുർവേദ കോളേജിന്റെ പിൻവശത്തും വെള്ളം കയറി. ഭാരത പുഴയുടെ തീരത്തുള്ള സ്മശാനം പൂർണ്ണമായും വെള്ളത്തിൽ മുങ്ങി .തകർന്നു വീണ പഴയ കൊച്ചിൻ പാലത്തിന് മുളിലൂടെ വെള്ളം കുത്തിയൊലിച്ച് ഒഴുകയാണ്. ഭാരത പുഴയുടെ തീരത്തുള്ള പല വീടുകളിലും വെള്ളം കയറി. ഭാരത പുഴയുടെ തീരത്തുള്ള വർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നല്കിയിട്ടുണ്ട്.മഴ കനക്കുന്ന പക്ഷം ഭാരത പുഴയുടെ തീരത്തുള്ള ഹോട്ടലുകളിലും വെള്ളം കയറാൻ സാദ്ധ്യതയുണ്ട്.പറ ന്നൊഴുകുന്ന നിളയുടെ സൗന്ദര്യം കണ്ടാസ്വതിക്കാൻ നിരവധി പേരാണ് കൊച്ചിൻ പാല ത്തിന് മുളിൽ എത്തുന്നതു്.

Continue Reading

Malayalam news

ലോയേഴ്‌സ് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

Published

on

:ലോയേഴ്സ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.വടക്കാഞ്ചേരി ബാർ അസോസിയേഷനു മുൻപിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് അഡ്വ.എൽദോ പൂക്കുന്നേൽ അധ്യക്ഷനായി.അനുസ്മരണ സമ്മേളനം ലോയേഴ്സ് കോൺഗ്രസ് ജില്ലാ കൗൺസിൽ അംഗം അഡ്വ.പി.ഐ. ലോനപ്പൻ ഉദ്ഘാടനം ചെയ്തു

Continue Reading

Demise

വേട്ടയാടപ്പെട്ടപ്പോഴെല്ലാം ഉമ്മന്‍ ചാണ്ടി ചേര്‍ത്തുനിര്‍ത്തി’; ബിനീഷ്കോടിയേരി

Published

on

വേട്ടയാടപ്പെട്ടപ്പോഴെല്ലാം ഉമ്മൻ ചാണ്ടി ചേർത്തുനിർത്തിയെന്ന് കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി. ഏറെ വേട്ടയാടപ്പെട്ട കുടുംബങ്ങളാണ് ഉമ്മൻ ചാണ്ടിയുടേതും കോടിയേരിയുടേതുമെന്ന് ബിനീഷ് കോടിയേരി 24നോട് പറഞ്ഞു മ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിൽ കോട്ടയം പുതുപ്പള്ളിയിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ബിനീഷ്. ജയിലിൽ കിടന്നപ്പോൾ തന്നെ വിളിച്ചാശ്വസിപ്പിച്ച ഒരേയൊരു നേതാവായിരുന്നു ഉമ്മൻ ചാണ്ടി.

Continue Reading

India

കരുണം കൂട്ടായ്മ ജനഹൃദയങ്ങളില്‍ ഉമ്മന്‍ ചാണ്ടി എന്ന വിഷയത്തില്‍ പ്രസംഗ മത്സരം സംഘടിപ്പിച്ചു

Published

on

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ദിനത്തോടനുബന്ധിച്ച് കരുണം കൂട്ടായ്മ ജനഹൃദങ്ങളിൽ ഉമ്മൻചാണ്ടി എന്ന വിഷയത്തിന് ആസ്പദമാക്കി ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിച്ചു.

Continue Reading

Kerala

മുണ്ടത്തിക്കോട് കല്ലടി ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ സൗജന്യ ഔഷധ കഞ്ഞി വിതരണം ആരംഭിച്ചു

Published

on

രാമായണമാസത്തോടനുബന്ധിച്ചു മുണ്ടത്തിക്കോട് കല്ലടി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഒരാഴ്ച ക്കാലം നടത്തുന്ന സൗജന്യ ഔഷധ കഞ്ഞി വിതരണം ആരംഭിച്ചു. ട്രസ്റ്റ് ചെയർമാൻ മാരാത്ത് ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ സുധീഷ്ബാബു അധ്യക്ഷത വഹിച്ചു. പാതിരിക്കോട്ടുകാവ് ക്ഷേത്രസമിതി സെക്രട്ടറി രാജൂ മാരാത്ത് മുഖ്യ അഥിതി ആയി രുന്നു. നൂറ് കണക്കിന് ഭക്ത ജനങ്ങൾ പങ്കാളികളായി. ഇ എം രാമപ്രസാദ് സ്വാഗതവും ജി രഘുനാഥ് നന്ദിയും പറഞ്ഞു. കെ മണികണ്ഠൻ, കെ എം സജീഷ്, പി ബി ബിനീഷ്, വി എസ് സ്മിഷാദ്. സുരേഷ്, സജിത്ത് പുത്തൻവീട്ടിൽ എന്നിവർ നേതൃത്വം നൽകി.

Continue Reading

Exclusive

യോഗി മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ സാധ്യത

Published

on

യുപി ബിജെപിയിലെ സംസ്‌ഥാന ഘടകത്തിൽ ചേരിതിരിവുകൾ ഉണ്ടെന്ന വാർത്തകൾക്കിടെ യോഗി മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ സാധ്യതയുണ്ടെന്നു ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മന്ത്രിസഭയ്ക്ക് പുറമെ ബിജെപി സംസ്‌ഥാന ഘടകത്തിലും വലിയ അഴിച്ചുപണികൾ നടന്നേക്കുമെന്നാണു സൂചന മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയും തമ്മിലുള്ള അസ്വാരസ്യങ്ങൾക്കിടെയാണു പാർട്ടി തലത്തിലും കാബിനറ്റിലും മാറ്റങ്ങൾക്ക് ബിജെപി ഒരുങ്ങുന്നത്

Continue Reading
Advertisement
Advertisement

Trending