അവയവമാറ്റത്തിന് മാത്രമായി സംസ്ഥാനത്ത് ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഇത് സംബന്ധിച്ച നടപടികളിലേയ്ക്ക് കടന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി പ്രത്യേകം ടീം ഇതിനായി സജ്ജമാണെന്നും, ഏറ്റവും പണച്ചെലവുള്ള അവയവമാറ്റ ശസ്ത്രക്രിയ സര്‍ക്കാര്‍ മേഖലയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇനി അത് സാധ്യമാണെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ 26.42 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിയ്ക്കുകയായിരുന്നു മന്ത്രി. മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോളജി പ്രൊഫസര്‍ തസ്തിക അനുവദിക്കുന്നതിന് തീരുമാനമായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളേജില്‍ 2020 – 21 കാലയളവില്‍ വിവിധ പദ്ധതികളിലായി പ്ലാന്‍ ഫണ്ട് വഴി 36.5 കോടി രൂപയോളം അനുവദിച്ചിട്ടുണ്ട്. ഇതില്‍ 5 കോടിയാണ് ഇന്‍ഫക്ഷന്‍ ഡിസീസ് ബ്ലോക്കിന് വകയിരുത്തിയിട്ടുള്ളത്. സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ 5.5 കോടിയും സര്‍ജിക്കല്‍ ഓങ്കോളജി തിയറ്റര്‍ സംവിധാനത്തിനായി 2 കോടിയും അനുവദിച്ചു. റേഡിയോളജി വിഭാഗത്തില്‍ ഡിജിറ്റല്‍ റേഡിയോഗ്രഫി, മാമോഗ്രാം എന്നിവയ്ക്ക് ഉള്‍പ്പെടെ ഭരണാനുമതിയും സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന് 287 കോടി രൂപയ്ക്കാണ് അനുമതിയായിട്ടുള്ളതെന്നും,മൂന്ന് മാസത്തിനുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. അമ്മയും കുഞ്ഞും ബ്ലോക്കിന് 227 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും മെഡിക്കല്‍ കോളേജില്‍ നിന്ന് ലഭിക്കുന്ന ചികിത്സാ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനീഷ്യേറ്റീവ് ഉടൻ നടപ്പിലാക്കാനും, പ്രവര്‍ത്തനത്തിന്റെ പൈലറ്റ് പ്രോജക്ട് തിരുവനന്തപുരത്ത് നടപ്പിലാക്കിയിട്ടുണ്ടെന്നും, സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ കോളജിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി കൂട്ടി ചേർത്തു: സര്‍ക്കാര്‍ ആശുപത്രികളെ രോഗി സൗഹൃദവും ജന സൗഹ്യദവുമാക്കുകയെന്നതാണ് ആര്‍ദ്രം പദ്ധതി വിഭാവനം ചെയ്തപ്പോള്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. മൂന്ന് ഘട്ടങ്ങളിലായാണ് ഇത് നടപ്പാക്കുക . മെച്ചപ്പെട്ട ചികിത്സാ സംവിധാനങ്ങള്‍ സജ്ജമാക്കി മുന്നോട്ട് കുതിക്കുകയാണ് സര്‍ക്കാര്‍ ആശുപതികള്‍. കാര്‍ഡിയോളജി ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ജില്ലാ ആശുപത്രികളില്‍ ഇന്ന് ലഭ്യമാണ്. പത്ത് കാത്ത് ലാബുകളാണ് സംസ്ഥാനത്ത് പൂര്‍ത്തിയായത്. മെഡിക്കല്‍ കോളേജ് വഴി സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും, പണമില്ലാത്തതിനാല്‍ ഒരാള്‍ക്കും ചികിത്സ നിഷേധിക്കില്ലെന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും, മുന്‍ കാലങ്ങളെ അപേക്ഷിച്ച് സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആധുനിക സൗകര്യം ഒരുക്കുന്നതിനൊപ്പം രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണെന്നും മന്ത്രി പറഞ്ഞു. രോഗി സൗഹൃദവും ജന സൗഹ്യദവുമായ ഇടപെടലുകളിലൂടെ സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ മിതമായ നിരക്കില്‍ ജനങ്ങളിലേയ്ക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും ആരോഗ്യ മേഖല പൂര്‍ണമായും മോചിതമായിട്ടില്ല.അസാധാരണമായ സാഹചര്യം നേരിട്ടപ്പോഴും മികവാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ ആരോഗ്യ മേഖലയ്ക്ക് താങ്ങായ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകരെ പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. ചികിത്സാ രംഗത്ത് മികവാര്‍ന്ന സേവനം നല്‍കുന്നതിനൊപ്പം അക്കാദമിക് തലത്തിലും വിജയം നേടാനാകുന്നത് വലിയ നേട്ടമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ജില്ലാ ആരോഗ്യവകുപ്പ് ഒരുക്കിയ നല്ലോണം ആരോഗ്യത്തോടേയെന്ന ബോധവത്ക്കരണ ആനിമേഷൻ വീഡിയോയുടെ പ്രകാശന കർമ്മം മന്ത്രി ചടങ്ങിൽ വച്ച് നിർവ്വഹിച്ചു. മെഡിക്കല്‍ കോളേജ് അലുമ്നി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിൽ എം എൽ എസേവ്യര്‍ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, വടക്കാഞ്ചേരി നഗരസഭാ ചെയര്‍മാന്‍ പി എന്‍ സുരേന്ദ്രന്‍, പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസ്, അവണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീദേവി, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബി.ഷീല വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി വി ഉണ്ണികൃഷ്ണന്‍, ഗവ. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. നിഷ എം ദാസ് എന്നിവര്‍ പങ്കെടുത്തു.
വേട്ടയാടപ്പെട്ടപ്പോഴെല്ലാം ഉമ്മൻ ചാണ്ടി ചേർത്തുനിർത്തിയെന്ന് കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി. ഏറെ വേട്ടയാടപ്പെട്ട കുടുംബങ്ങളാണ് ഉമ്മൻ ചാണ്ടിയുടേതും കോടിയേരിയുടേതുമെന്ന് ബിനീഷ് കോടിയേരി 24നോട് പറഞ്ഞു മ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിൽ കോട്ടയം പുതുപ്പള്ളിയിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ബിനീഷ്. ജയിലിൽ കിടന്നപ്പോൾ തന്നെ വിളിച്ചാശ്വസിപ്പിച്ച ഒരേയൊരു നേതാവായിരുന്നു ഉമ്മൻ ചാണ്ടി.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ദിനത്തോടനുബന്ധിച്ച് കരുണം കൂട്ടായ്മ ജനഹൃദങ്ങളിൽ ഉമ്മൻചാണ്ടി എന്ന വിഷയത്തിന് ആസ്പദമാക്കി ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിച്ചു.
രാമായണമാസത്തോടനുബന്ധിച്ചു മുണ്ടത്തിക്കോട് കല്ലടി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഒരാഴ്ച ക്കാലം നടത്തുന്ന സൗജന്യ ഔഷധ കഞ്ഞി വിതരണം ആരംഭിച്ചു. ട്രസ്റ്റ് ചെയർമാൻ മാരാത്ത് ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ സുധീഷ്ബാബു അധ്യക്ഷത വഹിച്ചു. പാതിരിക്കോട്ടുകാവ് ക്ഷേത്രസമിതി സെക്രട്ടറി രാജൂ മാരാത്ത് മുഖ്യ അഥിതി ആയി രുന്നു. നൂറ് കണക്കിന് ഭക്ത ജനങ്ങൾ പങ്കാളികളായി. ഇ എം രാമപ്രസാദ് സ്വാഗതവും ജി രഘുനാഥ് നന്ദിയും പറഞ്ഞു. കെ മണികണ്ഠൻ, കെ എം സജീഷ്, പി ബി ബിനീഷ്, വി എസ് സ്മിഷാദ്. സുരേഷ്, സജിത്ത് പുത്തൻവീട്ടിൽ എന്നിവർ നേതൃത്വം നൽകി.
യുപി ബിജെപിയിലെ സംസ്‌ഥാന ഘടകത്തിൽ ചേരിതിരിവുകൾ ഉണ്ടെന്ന വാർത്തകൾക്കിടെ യോഗി മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ സാധ്യതയുണ്ടെന്നു ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മന്ത്രിസഭയ്ക്ക് പുറമെ ബിജെപി സംസ്‌ഥാന ഘടകത്തിലും വലിയ അഴിച്ചുപണികൾ നടന്നേക്കുമെന്നാണു സൂചന മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയും തമ്മിലുള്ള അസ്വാരസ്യങ്ങൾക്കിടെയാണു പാർട്ടി തലത്തിലും കാബിനറ്റിലും മാറ്റങ്ങൾക്ക് ബിജെപി ഒരുങ്ങുന്നത്
സ്പന്ദനം വടക്കാഞ്ചേരിയുടെ 10ാമത് രാജ്യാന്തര ചലച്ചിത്ര മേള ജൂലായ് 5 മുതൽ ജൂലായ് 10 വരെ ന്യൂരാഗം തിയ്യറ്ററിൽ നടത്തുവാൻ തീരുമാനിച്ചതിൻ്റെ പ്രാരംഭ ചർച്ചകൾക്ക് വടക്കാഞ്ചേരി ഫെഡറൽ ബാങ്കിനു സമീപത്തുള്ള മാക്സ് മീഡിയയിൽ തുടക്കം കുറിച്ചു. യോഗത്തിൽ സ്പന്ദനം പ്രസിഡണ്ട് സി.ഒ ദേവസ്സി അദ്ധ്യക്ഷനായി ചർച്ചകൾക്ക് തുടക്കമിട്ടു. രാജ്യാന്തര ഫിലിം സെലക്ഷൻ കമ്മിറ്റി കോർഡിനേറ്റർമാരായ ജയൻ മേലേതിൽ, PSA ബക്കർ, പി.എസ്.മണികണ്ഠൻ തിരഞ്ഞെടുക്കുന്ന സിനിമകളെ കുറിച്ച് വിലയിരുത്തി. ഷോർട്ട് ഫിലിം പ്രദർശനത്തെ സംബ്ബന്ധിച്ച ചർച്ചകളും നടന്നു. ഷോർട്ട് ഫിലിം 15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ ദൈർഘ്യമുള്ളവ കൂടി ഇപ്രാവശ്യത്തെ മത്സര പ്രദർശനത്തിൽ ഉൾപ്പെടുത്തും. ഷോർട്ട് ഫിലിം റെജിസ്ട്രേഷൻ ഫീ 500 രൂപയിൽ നിന്ന് 1000 രൂപയായി ഉയർത്തി. സെലക്ഷൻ കമ്മിറ്റി കണ്ട് വിലയിരുത്തി മാത്രമായിരിക്കും പ്രദർശിപ്പിക്കുക.
ആദ്യ ദിവസം സൂപ്പർ സ്റ്റാർ കേറ്റഗിരിയിലുള്ള തമിഴ് സിനിമയുടെ മേള നടക്കും. ഇപ്രാവശ്യം 6 ദിവസങ്ങളിലായിട്ടാണ് രാജ്യാന്തര ചലച്ചിത്ര മേള നടത്തുക. കുട്ടികൾക്കുള്ള സിനിമകളും സ്ത്രീ ശാക്തീകരണ സിനിമകളും ഉൾപ്പെടുത്തുന്നതായിരിക്കും. ചർച്ചയിൽ സെക്രട്ടറി സുഭാഷ്പുഴക്കൽ , വൈ: പ്രസിഡണ്ട്മാരായ പി എസ് എ ബക്കർ, എം.കെ. ഉസ്മാൻ എന്നിവരും എക്സിക്യുട്ടീവ് അംഗങ്ങളായ കൂടാതെ ടി.വർഗ്ഗീസ്, കെ. ആർ. ബാലകൃഷ്ണൻ, വി.അശോകൻ. ഷോർട്ട് ഫിലിം കോർഡിനേറ്ററായ കെ.സി. പോൾസൺ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. സെക്രട്ടറി സുഭാഷ്പുഴക്കൽ
ചേലക്കരയിൽ സ്ഥാനാർത്ഥിയാക്കുന്നതിൽ എതിർപ്പ്..ഞങ്ങൾക്ക് ഞങ്ങളെ അറിയുന്ന സ്ഥാനാർത്ഥി മതിയെന്ന് പോസ്റ്റർ. സേവ് കോൺഗ്രസിന്റെ പേരിലാണ് പോസ്റ്റർ പതിച്ചത് . ലോകസഭാ തെരഞ്ഞെടുപ്പിൽ രമ്യ ഹരിദാസിന്റെ തോൽവിയിൽ കോൺഗ്രസ് പാർട്ടിക്കകത്ത് അതൃപ്തി ഉണ്ടായിരുന്നു . ഇതിന്റെ പിന്നാലെ ആണ് ഇന്നലെ രാത്രി രമ്യ ഹരിദാസിനെതിരെ സേവ് കോൺഗ്രസിന്റെ പേരിൽ പോസ്റ്റർ പതിച്ചത്