ജൂലൈ 13 ബുധനാഴ്ച വിവിധ പരിപാടികളോടെ ഗുരു പൗർണ്ണമി ചടങ്ങുകൾ നടക്കും, രാവിലെ വിശേഷാൽ പൂജകൾ, ഗണപതി ഹോമം, ആരതി, പാലഭിഷേകം, ചന്ദനം ചാർത്തൽ , ഉഷ പൂജ, സായി ഭഗവാന്റെ പല്ലക്ക് എഴുന്നെള്ളിപ്പ്, മഹാഭിഷേകം. ആരതി, മഹാ ദീപാരാധന, ഗോപാലകല, അന്നദാനം, എന്നി പരിപാടികൾ നടക്കും. ഗുരു പൗർണ്ണമി ആഘോഷത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.