Connect with us

Life Style

കാമുകിയുമായി പിരിഞ്ഞ വിഷമത്തില്‍ സ്വന്തം ബെന്‍സ് കാറിന് തീയിട്ട് ഡോക്ടര്‍

Published

on

കാമുകിയുമായി പിരിഞ്ഞ വിഷമത്തില്‍ സ്വന്തം മെഴ്‌സിഡസ് ബെന്‍സ് കാറിന് തീയിട്ട് ഡോക്ടര്‍. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ 29കാരനായ ഡോക്ടറാണ് ബെന്‍സിന് തീവച്ചത്.കാഞ്ചീപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ തന്റെ സഹപാഠിയായിരുന്ന കാമുകിയുമായി ഡോക്ടര്‍ ബന്ധം വേര്‍പിരിഞ്ഞിരുന്നു. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ഇരുവരും പിരിഞ്ഞതെങ്കിലും അതിന് ശേഷം യുവാവ് വിഷാദത്തിലായിരുന്നുവെന്നും ചികിത്സ തേടിയിരുന്നെന്നും പൊലീസ് പറഞ്ഞു.ബെന്‍സിന് തീവച്ച ശേഷം വാഹനത്തിനുള്ളില്‍ തന്നെ ഇരുന്ന ഡോക്ടര്‍ ആത്മഹത്യക്ക് ശ്രമിച്ചതായും പൊലീസ് സംശയിക്കുന്നു. കത്തുന്ന കാര്‍ കണ്ട നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയും ഡോക്ടറെ പുറത്തെത്തിക്കുകയുമായിരുന്നു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലക്കാരനാണ് ഡോക്ടറായ യുവാവ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

പ്രതിരോധശേഷിക്ക് ഏത്തപ്പഴം

Published

on

പ്രതിരോധശേഷിക്ക് ഏത്തപ്പഴം

Continue Reading

Life Style

തണ്ണിമത്തൻ കച്ചവടം പൊടിപൊടിക്കുന്നു കിരൺ ജനപ്രിയൻ

Published

on

തണ്ണിമത്തൻ കച്ചവടം പൊടിപൊടിക്കുന്നു കിരൺ ജനപ്രിയൻ

Continue Reading

Health

രോഗ പ്രതിരോധശേഷിക്ക് പാലക് ചീര

Published

on

രോഗ പ്രതിരോധശേഷിക്ക് പാലക് ചീര

Continue Reading

Entertainment

വടക്കാഞ്ചേരി മാരാത്തു കുന്നിൽ കഥ പറയുന്ന കളിവീടിന് തുടക്കം.

Published

on

വടക്കാഞ്ചേരി മാരാത്തു കുന്നിൽ കഥ പറയുന്ന കളിവീടിന് തുടക്കം.ചെയർമാൻ.പി.എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

Continue Reading

Life Style

പുതു തലമുറയ്ക്ക് പ്രചോദനമായി യുവകർഷകനായ ബെൻസൻ

Published

on

പുതു തലമുറയ്ക്ക് പ്രചോദനമായി യുവകർഷകനായ ബെൻസൻ

Continue Reading

Life Style

പുതിയ മാറ്റങ്ങളുമായി വാട്സ്ആപ്പ്

Published

on

വാട്‌സ്ആപ്പില്‍ ഇനി മുതൽ ഒറ്റ ചാറ്റിൽ 100 വരെ ചിത്രങ്ങളും വീഡിയോകളും അയക്കാം.
മീഡിയ പിക്കർ ഫീച്ചർ വിപുലീകരിച്ച് വാട്‌സ്ആപ്പ്‌. നേരത്തെ ഇത് 30 വരെ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.
പുതിയ സൗകര്യം വരുന്നതോടെ ഉപഭോക്താക്കൾക്ക് ആൽബം കളക്ഷൻ വരെ ഒറ്റ ചാറ്റിൽ ഷെയർ ചെയ്യാനാകും. ഫോട്ടോകളുടെയും വീഡിയോകളുടെയും ആവർത്തനം തടയാനും ഈ സൗകര്യം ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തൽ.
നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോ​ഗിച്ചുവരികയാണ്. അടുത്ത ദിവസങ്ങളിൽ കൂടുതൽ ഉപഭോക്താക്കളിലേക്ക് ഫീച്ചർ അപ്‌ഡേറ്റ് ആകുമെന്ന് വാട്‌സ്ആപ്പ്‌ അറിയിച്ചു.
നേരത്തെ വാട്‌സ്ആപ്പ്‌ കാരക്ടർ ഫീച്ചറും വിപുലീകരിച്ചിരുന്നു. 25 നിന്നും 100 വരെ കാരക്ടർ ഉപയോ​ഗിക്കാം. ഇതിലൂടെ ​ഗ്രൂപ്പ് അഡ്മിനുകൾക്ക് ​ഗ്രൂപ്പിന് വലിയ പേരുകൾ നൽകാൻ സാധിക്കും. ഡിസ്ക്രിപ്‌ഷൻ കാരക്ടറിന്റെ ദൈർഘ്യവും കൂട്ടിയിട്ടുണ്ട്.

Continue Reading
Advertisement
Advertisement

Trending